സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Monday, October 24, 2011

തുര്‍ക്കിയിലെ ഭുകമ്പം; മരണം ആയിരം കവിഞ്ഞേക്കും





അങ്കാറ:  കിഴക്കന്‍ തുര്‍ക്കിയില്‍ ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. 138 പേരുടെ മൃതദേഹങ്ങളാണ് ഇത് വരെ കണ്ടെത്തിയത്. മുന്നൂറ്റി അമ്പതോളം പേരെ ഗുരുതുരമായ പരിക്കുകളോടെ  വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
 നിരവധി പേര്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. അമ്പതോളം കെട്ടിടങ്ങളാണ് ഭൂകമ്പത്തില്‍ തകര്‍ന്നത്. വാന്‍ പട്ടണത്തിലെ വിമാനത്താവളം തകര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  ഇറാന്‍ അതിര്‍ത്തിക്ക് സമീപമുള്ള വാന്‍ പ്രവിശ്യയിലാണ് ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നരയോടെ (ഇന്ത്യന്‍ സമയം വൈകിട്ട് നാലരയോടെ)  ഭൂചലനമുണ്ടായത്. വാന്‍ പ്രവിശ്യയില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെ തബലാനിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതിന് പിന്നാലെ 5.6 തീവ്രത രഖപ്പെടുത്തിയ തുടര്‍ചലനം ഉണ്ടായി. ഭൂകമ്പം ഏറെ നാശം വിതച്ച എറിക്‌സ് പട്ടണത്തില്‍  മുപ്പതോളം കെട്ടിടങ്ങള്‍ തകര്‍ന്നു. സെലിബിബാഗ്, വാന്‍, ബിട്‌ലിസ് പട്ടണങ്ങളിലും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

No comments: