വിരാട് കോഹ്‌ലിക്ക് സെഞ്ചുറി; രണ്ടാം ഏകദിനത്തിലും ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു
ന്യൂഡല്‍ഹി: യുവതാരം വിരാട് കോഹ്‌ലിയുടെ മിന്നുന്ന സെഞ്ചുറിയുടെ മികവില്‍ ഡല്‍ഹി ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി. 238 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ കേവലം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 36.4 ഓവറില്‍ ലക്ഷ്യത്തിലെത്തി. സെഞ്ചുറി നേടിയ വിരാട് കൊഹ്‌ലിക്കൊപ്പം 84 റണ്‍സ് നേടിയ ഗംഭീറും ഇന്ത്യയ്ക്ക് വേണ്ടി മിന്നുന്ന ബാറ്റിംഗ് പുറത്തെടുത്തു. 98 പന്തില്‍ നിന്ന് കൊഹ്‌ലി 112 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഒന്‍പത് ഓവറില്‍ 30 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ വീഴ്ത്തിയ വിനയ്കുമാറാണ് ഇന്ത്യയ്ക്കുവേണ്ടി ബൗളിംഗില്‍ മികച്ചുനിന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2 -0ന് മുന്നിലാണ്.
No comments:
Post a Comment