സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Tuesday, September 20, 2011

കുമ്പളയില്‍ സി.പി.എം-ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; നാല് പേര്‍ ആശുപത്രിയില്‍
കുമ്പള: കുമ്പളയില്‍ സി.പി.എം-ബജ്‌റംഗ്ദള്‍ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പരിക്കേറ്റ സി.പി.എം പ്രവര്‍ത്തകരായ ബംബ്രാണ കക്കളംകുന്നിലെ കുമാരന്‍(29), കെ.വി. രാജേഷ്(29) എന്നിവരെ കുമ്പള സഹകരണ ആശുപത്രിയിലും, ബജ്‌റംഗ്ദള്‍പ്രവര്‍ത്തകരായ കക്കളംകുന്നിലെ ലക്ഷ്മണന്‍(21), ആരിക്കാടികുന്നിലെ സന്ദീപ്(26) എന്നിവരെ കുമ്പള ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘട്ടനം നടക്കുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സിപിഎം പ്രവര്‍ത്തകനായ രാജേഷിനെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും അക്രമ കേസില്‍ അറസ്റ്റ് ചെയ്യാതെ പൊതുസ്ഥലത്ത് മദ്യപിച്ചതിന്റെ പേരില്‍ പെറ്റികേസ് രജിസ്റ്റര്‍ ചെയ്ത് വിട്ടയക്കുകയായിരുന്നു. ഇത് വിവാദമായിരിക്കുകയാണ്. രാഷ്ട്രീയ സമ്മര്‍ദ്ദംമൂലമാണ് അക്രമകേസില്‍ രാജേഷിനെ പ്രതിയാക്കാതിരുന്നതെന്ന് ആക്ഷേപമുണ്ട്.

No comments: