ഖാസിയുടെ മരണം: സി.ബി.ഐ സംഘം വീണ്ടും കാസര്‍കോട്ടെത്തി
കാസര്‍കോട്: ചെമ്പരിക്ക-മംഗലാപുരം ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ സംഘം വീണ്ടും കാസര്‍കോട്ടെത്തി. ഖാസിയുടെ മരണം ആത്മഹത്യയാണെന്ന പ്രചരണം ഉയര്‍ന്നിരുന്നുവെങ്കിലും സി.ബി.ഐ ഇക്കാര്യം നിഷേധിക്കുകയും അന്വേഷണം തുടരുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രണ്ടാംഘട്ട പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടയിലാണ് വീണ്ടും സി.ബി.ഐ സംഘം അന്വേഷണത്തിനായി കാസര്‍കോട്ടെത്തിയിരിക്കുന്നത്. ഡി.വൈ.എസ്.പി നന്ദകുമാര്‍, സി.ഐ ലാസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് കാസര്‍കോട്ട് എത്തിയിരിക്കുന്നത്.
മുമ്പ് ചോദ്യം ചെയ്തവരെയെല്ലാം സി.ബി.ഐ വീണ്ടും വിളിപ്പിക്കുകയും ചോദ്യം ചെയ്തു വരികയുമാണ്. ഒരു വര്‍ഷത്തോളമായി സി.ബി.ഐ അന്വേഷണം തുടരുകയാണെങ്കിലും അന്വേഷണം ഏങ്ങുമെത്തിയില്ലെന്നാണ് ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നത്. 2010 ഫെബ്രുവരി 15നാണ് ചെമ്പരിക്ക കടപ്പുറം കടുക്ക കല്ലില്‍ ഖാസിയുടെ മൃതദേഹം കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ വിദഗ്ധ പോസ്റ്റ് മോര്‍ട്ടത്തില്‍ മുങ്ങി മരണമാണെന്ന് കണ്ടെത്തിയിരുന്നുവെങ്കിലും കണ്ണിന് സമീപം കണ്ടെത്തിയ ആഴമുള്ള മുറിവും കഴുത്തിന് പിന്നിലെ കശേരുക്കളിലുണ്ടായ പൊട്ടലും സംശയത്തിനിടയാക്കിയിരുന്നു. നടക്കാന്‍ ബുദ്ധിമുട്ട് അനുഭവിച്ചുരുന്ന ഖാസി ദുര്‍ഘടം പിടിച്ച വഴിയിലൂടെ കടുക്കകല്ല് പാറപ്പുറത്ത് തനിച്ച് എത്താന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് ജനങ്ങള്‍ പറഞ്ഞിരുന്നത്. ഖാസിയുടെ വടിയും, ടോര്‍ച്ചും, തലപ്പാവും, പാറപ്പുറത്ത് കണ്ടെത്തിയിരുന്നു. ഖാസിയുടെ മരണം കൊലപാതകമാണെന്നാണ് എസ്.കെ.എസ്.എസ്.എഫും, ആക്ഷന്‍ കമ്മിറ്റിയും ആരോപിക്കുന്നത്. ഖാസിയുടെ ബന്ധുക്കളടക്കം നിരവധിപേരെ നുണപരിശോധനയ്ക്കും ബ്രൈന്‍ മാപ്പിങ്ങിനും വിധേയമാക്കിയിരുന്നു. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവില്‍ സി.ബി.ഐയും അന്വേഷണം നടത്തിയിട്ടും ഖാസിയുടെ മരണത്തിലെ കുരുക്കഴിക്കാന്‍ കഴിയാത്തത് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

No comments:
Post a Comment