ഹജ്ജ് വോളണ്ടിയര്‍ സേവനം: ഫ്രറ്റേണിറ്റി ഫോറം സി.ജിയുമായി കൂടിക്കാഴ്ച നടത്തി
ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് വോളണ്ടിയര്‍ സേവനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് ഭാരവാഹികള്‍ കോണ്‍സല്‍ ജനറല്‍ ഫയിസ് അഹ്മദ് കിദ്വായിയുമായി കൂടിക്കാഴ്ച നടത്തി. മുന്‍ വര്‍ഷങ്ങളിലേതു പോലെ 1000 ത്തോളം വോളണ്ടിയര്‍മാരെ രംഗത്തിറക്കി ഇത്തവണയും വിപുലമായ പ്രവര്‍ത്തനം നടത്തുമെന്ന് ഫോറം ഭാരവാഹികള്‍ സി.ജിയെ അറിയിച്ചു. പ്രത്യേക പരിശീലനം ലഭിച്ച പ്രവര്‍ത്തകരായിരിക്കും വോളണ്ടിയര്‍ സേവനത്തിനിറങ്ങുക. ഹജ്ജ് ടെര്‍മിനല്‍, മക്ക, മിന, അറഫ എന്നിവിടങ്ങളിലെല്ലാം ഫ്രറ്റേണിറ്റി ഫോറത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരിക്കും.
ദുല്‍ഹജ്ജ് 8 മുതല്‍ തന്നെ മിനയില്‍ വോളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കും. ഒമ്പതിന് അറഫയിലും പരിമിതമായ തോതിലാണെങ്കിലും ഫ്രറ്റേണിറ്റി വോളണ്ടിയര്‍മാര്‍ ഉണ്ടായിരിക്കും.മക്കയില്‍ ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘം എത്തുന്നത് മുതല്‍ ഫോറം വോളണ്ടിയര്‍മാര്‍ 24 മണിക്കൂറും പ്രവര്‍ത്തന രംഗത്തുണ്ടാകും. ഇന്ത്യന്‍ ഹാജിമാരില്‍ ഭൂരിഭാഗവും താമസിക്കുന്ന അസീസിയ്യയില്‍ മുന്തിയ പരിണന നല്‍കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്കും അബ്ദുല്‍ ഗനിയുടെ നേതൃത്വത്തിലുള്ള ക്രൈസിസ് മാനേജ്‌മെന്റും ഫ്രറ്റേണിറ്റി ഫോറത്തിന്റെ പ്രത്യേകതയായിരിക്കും. എട്ടു വര്‍ഷമായി സേവന രംഗത്തുള്ള ഫോറത്തിന്റെ പരിചയം സി.ജിയുമായി ഭാരവാഹികള്‍ പങ്കുവെച്ചു. ഹാജിമാര്‍ക്ക് ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. ഓരോ ക്യാപ്റ്റന്‍മാരുടേയും കീഴിലുള്ള വോളണ്ടിയര്‍മാരെ നിയോഗിക്കുന്നതിനെ കുറിച്ചുള്ള മാസ്റ്റര്‍ പ്ലാന്‍ നിര്‍ണയിച്ചു നല്‍കാന്‍ സി.ജി നിര്‍ദ്ദേശിച്ചു. ഹജ്ജ് കോണ്‍സല്‍ ബി. എസ്. മുബാറക്കുമായും സംഘം കൂടിക്കാഴ്ച നടത്തി. അഷ്‌റഫ് മൊറയൂര്‍ (ഹജ്ജ് കോ-ഓഡിനേറ്റര്‍), ഇ.എം. അബ്ദുള്ള(പബ്ലിക് റിലേഷന്‍), ഷരീഫ് കുറ്റൂര്‍(മീഡിയ) എന്നിവരാണ് സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നത്.

No comments:
Post a Comment