മലേഗാവ് സ്ഫോടനക്കേസ്: പ്രജ്ഞാസിംഗ് ഠാക്കൂറിന്റെ ജാമ്യാപേക്ഷ തള്ളി
ന്യൂഡല്‍ഹി: 2008 സെപ്റ്റംബര്‍ 29നുണ്ടായ സ്ഫോടനത്തില്‍ 7 പേരുടെ മരണത്തിന്നിരയാക്കിയ കേസില്‍ പ്രതിയായ സന്യാസിനി പ്രജ്ഞാസിംഗ് ഠാക്കൂറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. 2008 ഒക്ടോബര്‍ മുതല്‍ തീവ്രവാദ വിരുദ്ധ സക്വാഡിന്റെ കസ്റ്റഡിയിലായ പ്രജ്ഞാസിംഗിന് ക്രൂരമായ പീഡനങ്ങളാണ് നേരിടേണ്ടിവരുന്നതെന്ന അഭിഭാഷകന്‍ മഹേഷ് ജത്മലാനിയുടെ വാദം സുപ്രീം കോടതി നിരസിച്ചു. മോക്ക ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

No comments:
Post a Comment