സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Friday, March 18, 2011

UDF Candidate of Manjeshwaram &Kasaragod

മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു , മഞ്ചേശ്വരത്ത്: പി ബി അബ്ദുല്‍ റസാഖ്

കാസര്‍കോട്/മഞ്ചേശ്വരം : മുസ്ലിം ലീഗിണ്ടേ   നിയമസഭാ സ്ഥാനാര്‍ത്ഥികളായി കാസര്‍കോട്ട് എന്‍ എ നെല്ലിക്കുന്നും, മഞ്ചേശ്വരത്ത് പി ബി അബ്ദുല്‍ റസാഖും മത്സരിക്കും. ഇന്നലെ ന്കോഴിക്കോട് ചേര്‍ന്ന മുസ് ലിം ലീഗ് സംസ്ഥാന കമ്മിറ്റി സ്ഥാനാര്‍ത്ഥി പട്ടികയിലാണ് പുതുമുഖങ്ങളായ രണ്ടുപേരുടേയും പേരു  പാണക്കാട് ഹൈധേരളി  ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചത്. ഇതു കാസര്‍കോട് മണ്ഡലത്തിലും, മഞ്ചേശ്വരം മണ്ഡലത്തിലും പുതുമുഖ സ്ഥാനാര്‍ത്ഥികളെ വേണമെന്ന മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ ആവശ്യത്പ്പെട്ടിരുന്നു. തുടര്‍ച്ചയായി 31 വര്‍ഷങ്ങളോളം കാസര്‍കോടിനെ പ്രതിനിധീകരിച്ച സി ടി അഹമ്മദലിയും, ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയുടെയും സ്ഥാനാര്‍ത്ഥിത്വം ഇല്ലാതായി. എന്‍ എ നെല്ലിക്കുന്ന് 1993 ല്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് ഐ എന്‍ എല്‍ രൂപീകരിച്ചതോടെ ആ പാര്‍ട്ടിയുടെ സംസ്ഥാന ട്രഷററും, ജില്ലാ ജനറല്‍ സെക്രട്ടറിയുമായി സ്ഥാനം വഹിച്ചിരുന്നു. ഐ എന്‍ എല്ലില്‍ നിന്നും പാര്‍ട്ടി വിട്ട എന്‍ എ നെല്ലിക്കുന്ന് മുസ്ലിം ലീഗില്‍ അംഗത്വമെടുക്കുകയായിരുന്നു. രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമാണ് എന്‍ എ നെല്ലിക്കുന്ന്.  

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്, ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന പി ബി അബ്ദുല്‍ റസാഖ് വ്യവസായി കൂടിയാണ്. നായന്‍മാര്‍മൂല സ്വദേശിയാണ് പി ബി അബ്ദുല്‍ റസാഖ്.

No comments: