പ്രവാസികളുടെ ശമ്പളത്തിന്റെ ഏറിയപങ്കും സൗദിയില്‍തന്നെ ചെലവഴിക്കണമെന്ന നിയമം വരുന്നു
ജിദ്ദ: പ്രവാസികളുടെ ശമ്പളത്തിന്റെ ഏറിയപങ്കും സൗദിയില്‍തന്നെ ചെലവഴിക്കേണ്ട നിയമം വരുന്നു. പ്രവാസികളുടെ ശമ്പളവുമായി ബന്ധപ്പെട്ട് സൗദി തൊഴില്‍ മന്ത്രാലയമാണ് പുതിയ നിയമം കൊണ്ട് വരുന്നത്. പ്രവാസികളിലൂടെ വിദേശത്തേക്കുള്ള പണമൊഴുക്ക് ആഭ്യന്തരവിപണിക്ക് നഷ്ടം ഉണ്ടാക്കുകയാണെന്ന് സൗദി തൊഴില്‍ മന്ത്രി അദേല്‍ ഫക്കി പറഞ്ഞു. സൗദിയിലെ തൊഴിലാളികളില്‍ 90 ശതമാനം പ്രവാസികളാണ്. ഇവര്‍ മുഖാന്തിരം 9,820 കോടി സൗദി റിയാല്‍ അതായത് ഏകദേശം 1.27 ലക്ഷം കോടി രൂപയാണ് 2010ല്‍ മാത്രം അന്യരാജ്യങ്ങളിലേക്കൊഴുകിയത്. 2005ല്‍ അയച്ച പണത്തിന്റെ ഇരട്ടിയോളം വരുമിത്. 2010ല്‍ ഇന്ത്യയിലേക്ക് അന്യരാജ്യങ്ങളില്‍ നിന്നെത്തിയത് 5500 കോടി റിയാലാണ്( ഏകദേശം 2.65 ലക്ഷം കോടി രൂപ). ഇതില്‍ 30 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. എന്തായാലും പ്രവാസികളുടെ ശമ്പളത്തിന്റെ ഏറിയപങ്കും ആഭ്യന്തരവിപണിയില്‍ ചെലവഴിക്കണമെന്ന നിയമം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാണ്.

No comments:
Post a Comment