എസ്.എം.എസ്. പരിധി ദിവസം 200 ആയി ഉയര്‍ത്തി

ന്യൂഡല്‍ഹി: ദിവസം വെറും നൂറ് എസ്.എം.എസ്. കൊണ്ട് എന്തുചെയ്യാന്‍ എന്നു സങ്കടപ്പെട്ടിരുന്ന 'ടീന്‍സി'നിതാ സന്തോഷവാര്‍ത്ത. ഒരു സിം കാര്‍ഡില്‍ നിന്ന് ദിവസം 100 മെസേജ് എന്ന നിയന്ത്രണത്തില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) ഇളവ് വരുത്തി. ഇനി മുതല്‍ ഒരു നമ്പറില്‍ നിന്ന് 200 എസ്.എം.എസ് . അയക്കാനാവും. മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളുടേയും ഉപയോക്താക്കളുടേയും താല്‍പര്യം മുന്‍നിര്‍ത്തിയാണ് ട്രായ് നിയന്ത്രണത്തില്‍ ഇളവ് വരുത്തിയത്. പുതിയ തീരുമാനം ചൊവ്വാഴ്ച പ്രാബല്യത്തിലായി. ഉപയോക്താക്കള്‍ക്ക് ശല്യമാവുന്ന എസ്.എം.എസുകളും ടെലി മാര്‍ക്കറ്റിംഗ് കമ്പനികളുടെ കൂട്ട എസ്.എം.എസുകളും നിയന്ത്രിക്കുന്നതിനായാണ് ട്രായ് എസ്.എം.എസ്. നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
No comments:
Post a Comment