സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Saturday, November 5, 2011


ഇന്ന് അറഫാ സംഗമം

                              

ജിദ്ദ: വിശുദ്ധ ഹജ്ജില്‍ പ്രധാനമായ അറഫാ സംഗമം ഇന്ന്. മിനായിലെ തമ്പുകളില്‍ നിന്ന് നന്നേ പുലര്‍ച്ചെ മുതല്‍ തീര്‍ത്ഥാടകര്‍ പതിനെട്ട് കിലോമീറ്റര്‍ അകലെയുള്ള അറഫാ സമതലത്തിലേക്ക് ഒഴുകിത്തുടങ്ങും. അറഫയെ ശുഭ്രസാഗരമാക്കി മൂന്ന് ദശലക്ഷത്തോളം തീര്‍ഥാടകരാണ് ഇന്ന് സംഗമിക്കുക. ആദ്യം മസ്ജിദ് നമിരിലെ നിസ്‌കാരത്തില്‍ പങ്കെടുക്കുന്ന തീര്‍ത്ഥാടകര്‍ സുഹര്‍, അസര്‍ എന്നീ നിസ്‌കാരങ്ങള്‍ ചുരുക്കിയും ചേര്‍ത്തും നിര്‍വഹിക്കും. സൂര്യാസ്തമയം വരെ അറഫയില്‍ തങ്ങി പ്രാര്‍ഥന നടത്തുകയും അസ്തമയ ശേഷം മുസ്ദലിഫയിലേക്ക് നീങ്ങി മഗ്‌രിബ്, ഇശാ നിസ്‌കാരങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് മിനായില്‍ നിര്‍വഹിക്കാനുള്ള കര്‍മത്തിന് ചെറു മണി കല്ലുകള്‍ ശേഖരിച്ച് സുബഹി നിസ്‌കാരാനന്തരം മിനായിലേക്ക് തന്നെ മടങ്ങുന്നു. അറഫാ, മിനാ, മക്ക എന്നിവിടങ്ങളില്‍ ഏറെക്കുറെ പ്രസന്നമായ കാലാവസ്ഥയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മണിക്കൂറില്‍ ആറ് കിലോ മീറ്റര്‍ വേഗതയില്‍ തെക്കന്‍കാറ്റിന് സാധ്യതയുണ്ട്. പ്രതീക്ഷിക്കുന്ന കൂടിയ താപനില ഡിഗ്രി സെല്‍ഷ്യസില്‍: അറഫാ: 35, മിനാ: 32 , മുസ്ദലിഫ: 32 , മക്ക: 36.

No comments: