സൗമ്യവധക്കേസ്: പ്രതി ഗോവിന്ദച്ചാമിയ്ക്ക് വധശിക്ഷ

തൃശ്ശൂര്‍: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയെ വധശിക്ഷയ്ക്ക് വിധിച്ചു. കൂടാതെ ഗോവിന്ദച്ചാമിയില്‍ നിന്നും ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. ഐ.പി.സി 302 വകുപ്പ് പ്രകാരമാണ് തൃശ്ശൂര്‍ അതിവേഗ കോടതി ജഡ്ജി കെ. രവീന്ദ്രബാബു ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 31ന് ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്നാണ് കോടതി ഈ കേസിനെ വിലയിരുത്തിയത്. പൈശാചികവും സമൂഹമനസാക്ഷിയെ ഞെട്ടിച്ചതുമായ കേസാകയാല്‍ പ്രതിയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. പ്രതി സ്ത്രീ സമൂഹത്തിന് ഭീഷണിയാണെന്നും, ഭാവിയില്‍ സ്ത്രീ സമൂഹത്തിന്റെ മുഴുവന്‍ സുരക്ഷ ഉറപ്പാക്കുന്ന തരത്തില്‍ പ്രതിയ്ക്ക് ശിക്ഷ വിധിക്കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തമിഴ്‌നാട്ടില്‍ എട്ട് കേസുകളില്‍ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഇനിയൊരവസരത്തിന്റെ ആവശ്യമില്ലെന്നും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ ശക്തമായി വാദിച്ചു.
ഐ.പി.സി 302, 376, 394, 397, 447 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ഗോവിന്ദച്ചാമിയ്‌ക്കെതിരെയുള്ളത്. ഇതില്‍ കൊലപാതക കുറ്റത്തിനാണ് പ്രതിക്ക് വധശിക്ഷ നല്‍കിയത്. ഇതിനു പുറമേ ഐ.പി.സി 394, 397 എന്നീ വകുപ്പുകള്‍ പ്രകാരം പ്രതിക്ക് ഏഴ് വര്‍ഷത്തെ തടവ് ശിക്ഷയും, 376ാം വകുപ്പ് പ്രകാരം ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം പിഴയും, 447 മൂന്ന് മാസം തടവും കോടതി വിധിച്ചു. ഹൈക്കോടതിയുടെ അനുമതിയോടുകൂടിയേ വധശിക്ഷ നടപ്പാക്കാവൂവെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
2011 ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ സൗമ്യയെ മരണത്തിന് കാരണമമാകുംവിധം ആക്രമിച്ച് പുറത്തേക്ക് തള്ളിയിട്ട് പീഡിപ്പിച്ചു കൊന്നുവെന്നാണ് കേസ്. സൗമ്യയുടെ ശരീരഭാഗങ്ങളില്‍ കണ്ട പുരുഷബീജവും നഖത്തിനുള്ളില്‍ നിന്ന് കിട്ടിയ ത്വക്കും ഗോവിന്ദച്ചാമിയുടേതാണെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടനുസരിച്ച് കൈപ്പത്തിയില്ലാത്ത ആളില്‍നിന്നാണ് സൗമ്യക്ക് ആക്രമണമേറ്റതെന്നും വ്യക്തമായിരുന്നു.
കഴിഞ്ഞ ജൂണ്‍ ആറിനാണ് കേസിലെ വിചാരണ നടപടികള്‍ ആരംഭിച്ചത്. 154 സാക്ഷികളും,101 രേഖകളും, 43 തൊണ്ടി മുതലുകളും തെളിവായി കോടതി സ്വീകരിച്ചു. താന്‍ വികലാംഗനാണെന്നും, തനിക്ക് ചെറിയ ശിക്ഷ നല്‍കണമെന്നും ഗോവിന്ദച്ചാമി ആവശ്യപ്പെട്ടിരുന്നു. തനിക്ക് ആരുമില്ല, താന്‍ അനാഥനാണ്. തന്നെ ശിക്ഷിക്കുകയാണെങ്കില്‍ കേരളത്തിനും തമിഴ്‌നാട്ടിനും പുറത്തുള്ള ഏതെങ്കിലും ജയിലിലേക്കും മാറ്റണമെന്നും ഗോവിന്ദച്ചാമി ആവശ്യപ്പെട്ടിരുന്നു. ന്നാല്‍ ഇക്കാര്യങ്ങളും കോടതി പരിഗണിച്ചില്ല.

No comments:
Post a Comment