കോടതിയക്ഷ്യക്കേസില്‍ എം.വി.ജയരാജന് 6 മാസം തടവ്

കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ സിപിഎം നേതാവ് എം.വി. ജയരാജന് 6 മാസം മാസം തടവ്. ഹൈക്കോടതി ജഡ്ജിമാരെ ശുംഭന്‍മാര്‍ എന്ന് പരാമര്‍ശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജയരാജന് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. തടവിന് പുറമേ 2000 രൂപ പിഴയും നല്‍കണം. ജസ്റ്റീസുമാരായ വി. രാംകുമാര്‍, പി.ക്യു ബര്‍ക്കത്തലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പാതയോരത്ത് പൊതുയോഗം നിരോധിച്ച് വിധി പുറപ്പെടുവിച്ചതിനെതിരെ നടത്തിയ പ്രസംഗത്തിലാണ് ജയരാജന്‍ ജഡ്ജിമാരെ ശുംഭന്‍മാരെന്ന് വിളിച്ചത്. ജയരാജന്റെ പ്രസ്താവന ജുഡീഷ്യറിയെയും, ജഡ്ജിമാരെയും അവഹേളിക്കുന്ന തരത്തിലുളളതാണെന്ന് കോടതി കണ്‌ടെത്തി. ഇതാദ്യമായാണ് കേരളത്തില്‍ ഒരു രാഷ്ട്രീയനേതാവിന് കോടതിയലക്ഷ്യക്കേസില്‍ ജയില്‍ ശിക്ഷ വിധിക്കുന്നത്.
No comments:
Post a Comment