അഡ്വാനിയുടെ രഥയാത്ര യെഡിയൂരപ്പ വിഭാഗം ബഹിഷ്‌കരിക്കുന്നു

മംഗലാപുരം: എല്‍.കെ. അഡ്വാനിയുടെ ജനചേതന യാത്ര കര്‍ണാടകയില്‍ ബി.എസ്. യെഡിയൂരപ്പ വിഭാഗം ബഹിഷ്‌കരിക്കുന്നു. കര്‍ണാടകയില്‍ വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കുന്ന അഡ്വാനി പൊതുസമ്മേളനങ്ങളില്‍ അഴിമതിക്കെതിരേ ശക്തമായ നിലപാടുകളാണു സ്വീകരിക്കുന്നത്. പൊതുജീവിതത്തിലെ ഏറ്റവും വലിയ മൂല്യം വിശ്വസ്തതയാണെന്ന് അദ്ദേഹം പ്രസംഗിച്ചു. യെഡിയൂരപ്പയെ വിമര്‍ശിച്ചുള്ള അഡ്വാനിയുടെ പ്രസംഗമാണ് അണികളെ പിന്തിരിപ്പിക്കുന്നത്. രാജ്യത്ത് ഒമ്പതു സംസ്ഥാനങ്ങളില്‍ ബിജെപി ഭരണപക്ഷത്തുണ്ട്. അവിടെയൊന്നും കര്‍ണാടകയിലെപ്പോലുള്ള പ്രശ്‌നങ്ങളില്ല. അഴിമതി തുടച്ചുനീക്കുന്നതും സദ്ഭരണവുമായിരിക്കണം പ്രധാന പരിഗണനകളെന്ന് മുഖ്യമന്ത്രി സദാനന്ദ ഗൗഡയോടു നിര്‍ദേശിച്ചിട്ടുണ്ടെന്നും അഡ്വാനി വ്യക്തമാക്കി.
No comments:
Post a Comment