അറബ് രാജ്യങ്ങളില്‍ യു.എ.ഇ ഒന്നാം സ്ഥാനത്ത്

ദുബായ്: അറബ് രാജ്യങ്ങളിലെ ജനങ്ങള്‍ നേടിയ വ്യക്തിഗത പുരോഗതിയില്‍ യുണെറ്റഡ് അറബ് എമിറേറ്റ്സ് ഒന്നാം സ്ഥാനത്ത്. യു.എന്‍ ഹ്യൂമന്‍ ഡവലപ്മെന്റ് റിപ്പോര്‍ട്ടില്‍ ലോകത്തെ മറ്റ് അറബ് രാജ്യങ്ങളിലെ ജനങ്ങളെ പിന്തള്ളിയാണ് ദുബായ് ജനത ഒന്നാമതെത്തിയത്. ലോകത്തെ 187 രാജ്യങ്ങളില്‍ 30ം സ്ഥാനമാണ് യു.എ.ഇക്ക് ഉള്ളത്. ജനന നിരക്ക്, വിദ്യാഭ്യാസം, വ്യക്തിഗത വരുമാനം തുടങ്ങി നിരവധി ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
റിപ്പോര്‍ട്ടില്‍ നോര്‍വേ, ആസ്ട്രേലിയ, നെതര്‍ ലാന്‍ഡ്സ് എന്നീ രാജ്യങ്ങളാണ് റിപ്പോര്‍ട്ടില്‍ ആദ്യത്തെ മൂന്ന്‍ സ്ഥാനം പങ്കിടുന്നത്. മറ്റ് 6 അറബ് രാജ്യങ്ങളും ഹ്യൂമന്‍ ഡവലപ്മെന്റ് റിപ്പോര്‍ട്ടില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഖത്തര്‍, ബഹ്റിന്‍, സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍ എന്നിവയാണ് അവ. ടൂണീഷ്യയ്ക്ക് 94ം സ്ഥാനമാണുള്ളത്.
No comments:
Post a Comment