കഅബക്ക് ഇനി പുതിയ കിസ്‌വ

റിയാദ്: കഅബയെ പുതിയ കിസ്‌വ ധരിപ്പിച്ചു. ഇന്നലെ സുബ്ഹി നിസ്‌കാരത്തിന് ശേഷം മസ്ജിദുല്‍ ഹറാം കാര്യ മേധാവികളുടെ സാന്നിധ്യത്തില്‍ പഴയ കിസ്‌വ അഴിച്ച് മാറ്റിയാണ് പുതിയത് ധരിപ്പിച്ചത്. പുതിയ കിസ്‌വ ഒരാഴ്ച മുമ്പേ കഅബയുടെ താക്കോല്‍ സൂക്ഷിപ്പുകാരുടെ കൈവശമെത്തിയിരുന്നു.
പഴയ കിസ്‌വ അഴിച്ചു മാറ്റിയ ശേഷം പുതിയത് നിവര്‍ത്തി കഅബയുടെ മുകളിലേക്ക് ഉയര്‍ത്തി. മുകളില്‍ ബന്ധിപ്പിച്ച ശേഷം നാലു ഭാഗങ്ങളിലേക്കും വിരിക്കുകയായിരുന്നു. ശുദ്ധമായ കറുത്ത പട്ടില്‍ സ്വര്‍ണനൂലുകള്‍ കൊണ്ട് ഖുര്‍ആന്‍ വചനങ്ങള്‍ നെയ്‌തെടുത്ത കിസ്‌വ നിര്‍മ്മിച്ചത് മക്കയിലെ ഉമ്മുല്‍ജൂദിലെ കിസ്‌വ നിര്‍മ്മാണ ഫാക്ടറിയിലാണ്. 14 മീറ്റര്‍ നീളവും 101 സെന്റീമീറ്റര്‍ വീതിയുമുള്ള 16 കഷ്ണങ്ങളായി നിര്‍മ്മിച്ച കിസ്‌വ കഅബയില്‍ അണിയിച്ചതിന് ശേഷം ചേര്‍ത്ത് തുന്നി. വാതിലിന് പ്രത്യേകമായി തയ്യാറാക്കിയ ബുര്‍ഖയും ഇതോടൊപ്പം ധരിപ്പിച്ചു. സ്വര്‍ണ്ണം വെള്ളി എന്നിവയുടെ നൂലുകളില്‍ ചിത്ര പണി കൊണ്ട് അലങ്കരിച്ച ബുര്‍ഖക്ക് 4 ആറ് മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമാണുള്ളത്. കിസ്‌വയെ പരസ്പരം ചേര്‍ത്ത് നിര്‍ത്തുന്ന ബെല്‍റ്റിന് 95 സെന്റീമീറ്റര്‍ വീതിയുണ്ട്.
കഅബക്ക് ആദ്യമായി കിസ്‌വ ധരിപ്പിച്ചത് ഇസ്മായില്‍ നബിയാണ്. മക്കാ വിജയത്തിന് ശേഷം ഒരിക്കല്‍ കിസ്‌വക്ക് തീപിടിച്ചു. തുടര്‍ന്ന യമന്‍ നിര്‍മ്മിത വസ്ത്രം കൊണ്ടായിരുന്നു നബി കഅബയെ പുതപ്പിച്ചത്. ഖുലഫാഉ റാശിദുകളുടെ കാലത്ത് അതേ പോലെ തുടര്‍ന്നു പോന്നു. മുആവിയയുടെ കാലത്ത് രണ്ട് തവണയാണ് കിസ്‌വ ധരിപ്പിച്ചിരുന്നത്. അബ്ബാസിയ ഭരണകാലത്ത് സുല്‍ത്താന്‍ നാസര്‍ ആയിരുന്നു കറുത്ത വസ്ത്രം നടപ്പാക്കിയത്. ഏറെ കാലം ഈജിപ്തില്‍ നിന്നായിരുന്നു കിസ്‌വ നിര്‍മ്മിച്ച് എത്തിയിരുന്നത്. ഹി.1381 ലാണ് ഏറ്റവും അവസാനമായി ഈജിപ്തില്‍ നിന്ന് ഖിസ്‌വയെത്തിയത്. മിനയിലും അറഫ മുസ്ദലിഫ എന്നിവിടങ്ങളിലെ കര്‍മ്മങ്ങള്‍ കഴിഞ്ഞെത്തുന്ന ഹാജിമാര്‍ക്ക് പുതുവസ്ത്രം ധരിച്ച് നില്‍ക്കുന്ന കഅബയെയാണ് കാണാനാവുക. കിസ്‌വ പുതപ്പിക്കുന്ന ചടങ്ങ് സൗദി ടെലിവിഷന്‍ നേരിട്ട് സംപ്രേക്ഷണം ചെയ്തിരുന്നു.

No comments:
Post a Comment