വ്യക്തിഹത്യ നടത്തുന്നത് മാധ്യമപ്രവര്‍ത്തകര്‍ ഒഴിവാക്കണം: ഇ അഹ്മദ്
ന്യൂജഴ്‌സി: രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ വ്യക്തിഹത്യ നടത്തുന്നത് മാധ്യമപ്രവര്‍ത്തകര്‍ ഒഴിവാക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് അഭിപ്രായപ്പെട്ടു. ന്യൂജഴ്‌സിയില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളുടെ വിമര്‍ശനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ വിമര്‍ശനം പരിധിവിട്ട് വ്യക്തിഹത്യയിലേക്ക് വഴിമാറുന്നുണ്ട്. ഇത് ആശാസ്യമല്ലാത്ത പ്രവണതയാണെന്ന് ഇ. അഹ്മദ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ സംഘടന ഒറ്റക്കെട്ടായി നില്‍ക്കുന്നതിനെ മന്ത്രി അഭിനന്ദിച്ചു.
മാധ്യമ രംഗത്ത് ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്ത സംസ്ഥാനമാണ് കേരളം. മാധ്യമരംഗത്തിന് മലയാളികളുടെ സംഭാവന അതുല്യമാണ്. അടുത്തകാലത്ത് ഇന്ത്യയില്‍ ഏറ്റവും വിവാദം സൃഷ്ടിച്ച ടു ജി ഇടപാടിന്റെ വിശദാംശങ്ങള്‍ പുറത്തു കൊണ്ടുവന്നത് ഒരു മലയാളി മാധ്യമപ്രവര്‍ത്തകനാണെന്നും അഹ്മദ് ഓര്‍മിപ്പിച്ചു.

No comments:
Post a Comment