സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Wednesday, November 16, 2011


കണ്ണൂര്‍ വിമാനത്താവളത്തിനെതിരേ ലോബി പ്രവര്‍ത്തിച്ചു: ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍

                                                      
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള പദ്ധതിക്കെതിരെ തുടക്കംമുതല്‍ തന്നെ ലോബിയിങ് നടക്കുന്നുണ്ടെന്നും പദ്ധതിയുമായി സഹകരിക്കാന്‍ തയാറായിരുന്ന ലീല ഗ്രൂപ്പിനെ അകറ്റുകയാണുണ്ടായതെന്നും ലീല ഗ്രൂപ്പ് ചെയര്‍മാന്‍ ക്യാപ്റ്റന്‍ സി.പി. കൃഷ്ണന്‍ നായര്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തരമലബാറിന്‍െറ വികസനത്തില്‍ നാഴികക്കല്ലാകേണ്ട പദ്ധതിയാണ് കണ്ണൂര്‍ വിമാനത്താവളം. തറക്കല്ലിട്ടുവെങ്കിലും മറ്റൊന്നും നടക്കുന്നില്ല.
കണ്ണൂരില്‍ വിമാനത്താവളം ഒരുക്കുന്നതിനുള്ള പദ്ധതി ഉള്‍പ്പെടെ ഞങ്ങള്‍ തയാറാക്കിയതാണ്. എന്നാല്‍, അടിസ്ഥാനമില്ലാത്ത ആക്ഷേപങ്ങളുയര്‍ന്നപ്പോള്‍ ഞങ്ങള്‍ക്ക് പിന്‍വാങ്ങേണ്ടിവരികയാണുണ്ടായത്. വിമാനമിറങ്ങാനുള്ള റണ്‍വേയും അത്യാവശ്യ സൗകര്യങ്ങളും മാത്രം ആദ്യമൊരുക്കുക. തുടര്‍ന്നുള്ള വികസനങ്ങള്‍ പിന്നീട് ചെയ്യുകയെന്നതാണ് സ്വീകരിക്കേണ്ടത്. ഭൂവുടമകള്‍ക്ക് വിപണി വിലയേക്കാള്‍ കൂടുതല്‍ നല്‍കണം.
മുഴപ്പിലങ്ങാട് ബീച്ചില്‍ 100 ഏക്കര്‍ സ്ഥലം കിട്ടിയാല്‍ ആധുനിക റിസോര്‍ട്ട് നിര്‍മിക്കാന്‍ ലീല ഗ്രൂപ്പിന് ആഗ്രഹമുണ്ട്. സ്ഥലം ഏറ്റെടുത്തു നല്‍കാന്‍ കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായിരിക്കെ സംസാരിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. റിസോര്‍ട്ട് വന്നാല്‍ ഭൂമി നല്‍കുന്നവരെ തൃപ്തികരമായ രീതിയില്‍ പുനരധിവസിപ്പിക്കാന്‍ തയാറാണെന്നും കൃഷ്ണന്‍ നായര്‍ പറഞ്ഞു.

No comments: