സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Friday, November 4, 2011


എണ്ണകമ്പനികള്‍ ഒരു മാസത്തിനകം ലാഭ-നഷ്ടകണക്ക് നല്‍കണം: ഹൈക്കോടതി

                     
കൊച്ചി: അടിക്കടി പെട്രോള്‍വില ഉയരുന്ന സാഹചര്യത്തില്‍ എണ്ണക്കമ്പനികള്‍ ലാഭനഷ്ടക്കണക്കുകള്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, റിലയന്‍സ് എന്നീ എണ്ണകമ്പനികള്‍ ലാഭ-നഷ്ടകണക്കും ഈടാക്കേണ്ട നഷ്ടവും സംബന്ധിച്ച് ഒരു മാസത്തിനുള്ളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. രാജ്യത്തെ പെട്രോളിയം മേഖലയില്‍ അഴിമതിയും കമ്മീഷന്‍ കൈപ്പറ്റലുമാണു നടക്കുന്നതെന്നും സാധാരണക്കാരായ ജനങ്ങള്‍ക്കു വേണ്ടി നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

എണ്ണകമ്പനികളുടെ കണക്കുകളില്‍ കള്ളത്തരമാണ് നടക്കുന്നതെന്ന് പല തവണ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. എണ്ണകമ്പനികളുടെ മേല്‍ ഏതു തരത്തിലുള്ള നിയന്ത്രണമാണ് ഉള്ളതെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. എണ്ണകമ്പനികളുടെ കാരുണ്യത്തിനായി കാത്തിരിക്കേണ്ട ഗതികേടാണ് ജനങ്ങള്‍ക്കുള്ളത്. ഈ സാഹചര്യത്തില്‍ ജനങ്ങളോട് സഹതപിക്കാനേ കഴിയൂവെന്നും ആക്ടിംഗ് ചീഫ് ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, പി.എസ്. ഗോപിനാഥന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. 
പെട്രോള്‍ വിലവര്‍ധനയ്‌ക്കെതിരെ മുന്‍ എംപിയും കേരള കോണ്‍ഗ്രസ്-ലയനവിരുദ്ധ വിഭാഗം നേതാവുമായ പി.സി. തോമസ് സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജി പരിഗണിക്കവെയാണ് ബെഞ്ചിന്റെ ഉത്തരവ്. ഡിസംബര്‍ ആറിന് കോടതി കേസ് വീണ്ടും പരിഗണിക്കും.

No comments: