പെട്രോളിന് വീണ്ടും കൂട്ടി; ഇക്കുറി രണ്ട് രൂപയോളം
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വില ലിറ്ററിനു 1.82 രൂപയാണു കൂട്ടിയത്. മറ്റു കമ്പനികളും അടുത്ത ദിവസങ്ങളിലായി വില ഉയര്‍ത്തും. ഐ.ഒ.സി. വില വര്‍ധന അര്‍ധരാത്രിയോടെ പ്രാബല്യത്തിലായി. കേരളത്തില്‍ ലിറ്ററിന് 71 രൂപയോളമാകും ഇനി പെട്രോള്‍ വില. പ്രതിപക്ഷ കക്ഷികള്‍ അടിക്കടിയുള്ള ഇന്ധന വിലവര്‍ധനവിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. നിരുത്തരവാദപരമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ബി.ജെ.പി.നേതാവ് സുഷമ സ്വരാജ് പറഞ്ഞു. വില വര്‍ധനയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. സംസ്ഥാനത്ത് കരിദിനത്തിന് ആഹ്വാനം ചെയ്തു. സെപ്തംബറില്‍ 3.14 രൂപ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ പെട്രോള്‍ വില വീണ്ടും കൂട്ടിയിരിക്കുന്നത്.


No comments:
Post a Comment