സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Thursday, November 3, 2011


പ്രവാചകന്റെ കോമാളി വേഷം: ഫ്രഞ്ച് മാഗസിന്‍ ഓഫീസിനുനേരെ പെട്രോള്‍ ബോംബ് ആക്രമണം

പാരീസ്: പ്രവാചകന്‍ മുഹമ്മദ് നബിയെ കോമാളി വേഷത്തിലുള്‍പ്പെടെ നിരവധി കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച ഫ്രഞ്ച് ആക്ഷേപഹാസ്യ മാഗസിനായ 'ചാര്‍ലി ഹെബ്‌ഡോ' യുടെ പാരീസിലെ ആസ്ഥാനത്തിന് നേരേ പെട്രോള്‍ ബോംബ് ആക്രമണം. മാഗസിന്റെ അടുത്ത ലക്കത്തിന്റെ മുഖ്യ വിഷയം പ്രവാചകനായ മുഹമ്മദ് നബിയായിരിക്കുമെന്ന പരസ്യം പുറത്തുവന്നതിന് പിറ്റേദിവസമാണ് ആക്രമണമുണ്ടായത്. ഇതിനിടെ മാഗസിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് മക്ക ഹറം പള്ളിയുടെ ചിത്രം പ്രവാചകചിത്രത്തിനു പകരം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ടുണീഷ്യയില്‍ ഇസ്‌ലാമിക പാര്‍ട്ടിയായ അന്നഹ്ദയുടെ വിജയം ആഘോഷിച്ചുകൊണ്ടാണ് തങ്ങള്‍ പുതിയ ലക്കം പുറത്തിറക്കുന്നതെന്ന് മാഗസിന്റെ മുഖ്യ പത്രാധിപര്‍ സ്റ്റീഫന്‍ ഷര്‍ബോണിര്‍ പറഞ്ഞു. ജനാധിപത്യ വിപ്ലവം വിജയിച്ച ടുണീഷ്യ, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇസ്‌ലാമിക പാര്‍ട്ടികള്‍ അധികാരത്തില്‍ വന്നാലുണ്ടാവുന്ന അവസ്ഥയാണ് മാഗസിന്‍ നര്‍മം കലര്‍ത്തി അവതരിപ്പിച്ചത്.

No comments: