പെട്രോള്‍ വില വീണ്ടും വര്‍ദ്ധിപ്പിക്കാനാവശ്യപ്പെട്ട് എണ്ണകമ്പനികള്‍

ന്യൂഡല്‍ഹി: പെട്രോള്‍ വില വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ പൊതുമേഖലാ എണ്ണകമ്പനികളുടെ നീക്കം. ക്രൂഡ് ഓയില്‍ വിലയിലെ ഉയര്‍ച്ചയും രൂപയുടെ വിലയിടിവും ചൂണ്ടിക്കാട്ടിയാണ് എണ്ണകമ്പനികള്‍ വില ഉയര്‍ത്താന്‍ ആലോചിക്കുന്നത്. ലിറ്ററിന് ഒരു രൂപ 82 പൈസ കൂട്ടാനാണ് നീക്കം. ഈ വര്‍ഷം നേരത്തെ രണ്ടുതവണ പെട്രോള്‍ വില കൂട്ടിയിരുന്നു. സെപ്റ്റംബറില്‍ ഒറ്റയടിക്ക് അഞ്ചുരൂപയാണ് പെട്രോള്‍വില വര്‍ധിപ്പിച്ചത്.
No comments:
Post a Comment