സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Tuesday, November 1, 2011


കര്‍ണ്ണാടകയിലെ ഉഡുപ്പിയില്‍ വാഹനാപകടം:ഒരാള്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്


ഉഡുപ്പി: കര്‍ണ്ണാടകയിലെ ഉഡുപ്പിക്കടുത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. ഉഡുപ്പിയിലെ കാപ്പുവിനടുത്ത് പങ്കളയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. മൂന്നുവാഹനങ്ങള്‍ തമ്മില്‍ നടന്ന കൂട്ടിയിടിയില്‍ ഓട്ടോ ഡ്രൈവറാണ് മരിച്ചത്. രാസവളം കയറ്റി ഉഡുപ്പിയിലേക്ക് പോകുകയായിരുന്ന ട്രക്കും മംഗലാപുരത്തേക്ക് വരികയായിരുന്ന ടെമ്പോവാനുമാണ് കൂട്ടിയിടിച്ചത്. ഇതിനിടയില്‍പ്പെട്ട ഓട്ടോയിലെ ഡ്രൈവറാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. കൂട്ടിയിടിയെ തുടര്‍ന്ന് ട്രക്കിനും ടെമ്പോയ്ക്കും തീപിടിക്കുകയും ചെയ്തു. കാപ്പുപോലീസും ഫയര്‍ഫോഴ്‌സുമെത്തി തീഅണച്ചെങ്കിലും വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ട്രക്കിലേയും ടെമ്പോയിലേയും ഡ്രൈവര്‍മാര്‍ തീപിടിത്തത്തിനു മുമ്പ് തന്നെചാടി രക്ഷപ്പെട്ടെങ്കിലും രണ്ടു വാഹനങ്ങളുടെ ഇടയിലായതിനാല്‍ ഓട്ടോ ഡ്രൈവര്‍ക്ക് രക്ഷപ്പെടാനായില്ല. മ്യതദേഹം ഉഡുപ്പി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റ നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments: