സംസ്ഥാനത്തു പെട്രോളിന് 37 പൈസ കുറയും
തിരുവനന്തപുരം: സംസ്ഥാനത്തു പെട്രോളിനു അധികനികുതി സര്‍ക്കാര്‍ വേണ്ടെന്നു വെച്ചു. ഇതോടെ പെട്രോള്‍ വില ലിറ്ററിനു 37 പൈസ കുറഞ്ഞു. നിയമസഭയില്‍ അടിയന്തരപ്രമേയചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണു ഇക്കാര്യം പറഞ്ഞത്.
റിലയന്‍സ് പോലെയുള്ള കുത്തക കമ്പനികളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നതെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച് ടി.എം.തോമസ് ഐസക് എംഎല്‍എ ആരോപിച്ചിരുന്നു. അടിക്കടിയുള്ള വിലക്കയറ്റത്തിന് തടയിടാന്‍ ഊഹക്കച്ചവടം നിര്‍ത്തലാക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. അടിയന്തരപ്രമേയ ചര്‍ച്ചയില്‍ ഭരണപക്ഷത്തു നിന്ന് ആദ്യം സംസാരിച്ച വി.ഡി.സതീശന്‍ എം.എല്‍.എയും രൂക്ഷമായ വിമര്‍ശനമാണ് പെട്രോള്‍ വിലവര്‍ധനയ്‌ക്കെതിരെ ഉയര്‍ത്തിയത്.
പെട്രോളിന്റെ വില നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെയും സോണിയ ഗാന്ധിയെയും കാണുമെന്നും അദ്ദേഹം അറിയിച്ചു.
അടിക്കടിയുളള പെട്രോള്‍ വിലവര്‍ധനയില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയുളള പ്രമേയം ഐക്യകണ്‌ഠേന നിയമസഭ പാസാക്കി.
No comments:
Post a Comment