സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Saturday, November 5, 2011


എയര്‍ ഇന്ത്യ 28 വിമാനങ്ങള്‍ റദ്ദാക്കി; കൂടുതലും ഗള്‍ഫിലേക്കുള്ളവ

                    
തിരുവനന്തപുരം: മലയാളികളായ ഗള്‍ഫ് യാത്രക്കാരെ ദുരിതത്തിലാക്കി എയര്‍ ഇന്ത്യ കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് നവംബര്‍ ഏഴിനും പതിമൂന്നിനുമിടയില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചും സര്‍വ്വീസ് നടത്തേണ്ട വിമാനങ്ങളാണ് റദ്ദാക്കിയവയില്‍ ഭൂരിഭാഗവും. ബലി പെരുന്നാള്‍ അവധി ദിനങ്ങളില്‍ ഗള്‍ഫ് യാത്രക്കാര്‍ കൂടുതലുള്ള വേളയിലാണ് എയര്‍ ഇന്ത്യയുടെ ഇരുട്ടടി. പൈലറ്റുമാരുടെ കുറവാണ് വിമാനം റദ്ദുചെയ്യുന്നതിന് എയര്‍ ഇന്ത്യ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 

കൊച്ചിയില്‍ നിന്ന് ദുബായില്‍ ചെന്ന് കൊച്ചിയിലേക്ക് തന്നെ മടങ്ങുന്ന ഐ.എക്‌സ്. 435 വിമാനം നവംബര്‍ 8, 10, 12, 13 തീയതികളില്‍ ഉണ്ടാകില്ല. നവംബര്‍ 7, 9, 11 തീയതികളില്‍ പുറപ്പെടേണ്ടിയിരുന്ന ഐ.എക്‌സ്. 419 കൊച്ചി- അബുദാബി -കൊച്ചി വിമാനം റദ്ദാക്കി. നവംബര്‍ ഏഴിന്റെ ഐ.എക്‌സ്. 455 കൊച്ചി- ദോഹ- ബഹ്‌റൈന്‍ -കൊച്ചി, ഐ.എക്‌സ്. 443 കൊച്ചി- മസ്‌കറ്റ്- കൊച്ചി, നവംബര്‍ ഒമ്പതിന്റെ ഐ.എക്‌സ്. 411 കൊച്ചി-ഷാര്‍ജ- കൊച്ചി എന്നീ വിമാനങ്ങള്‍ റദ്ദാക്കിയവയില്‍പ്പെടുന്നു.  

നവംബര്‍ ഒമ്പതിന്റെ ഐ.എക്‌സ്. 549 തിരുവനന്തപുരം- മസ്‌കറ്റ്തിരുവനന്തപുരം, നവംബര്‍ 8, 13 തീയതികളിലെ ഐ.എക്‌സ്. 537 തിരുവനന്തപുരം- അബുദാബി- തിരുവനന്തപുരം, നവംബര്‍ 9, 12 തീയതികളില്‍ പുറപ്പെടേണ്ടിയിരുന്ന ഐ.എക്‌സ്. 539 തിരുവനന്തപുരം- ദുബായ്- തിരുവനന്തപുരം, നവംബര്‍ 8, 10 തീയതികളില്‍ പുറപ്പെടേണ്ടിയിരുന്ന ഐ.എക്‌സ്. 535 തിരുവനന്തപുരം-ഷാര്‍ജ- തിരുവനന്തപുരം വിമാനങ്ങളും സര്‍വീസ് ഒഴിവാക്കി.

നവംബര്‍ 7, 9, 13 തീയതികളിലെ ഐ.എക്‌സ്. 337 കോഴിക്കോട് -മസ്‌കറ്റ്‌കോഴിക്കോട്, നവംബര്‍ എട്ടിലെ ഐ.എക്‌സ്. 389 കോഴിക്കോട്-മംഗലാപുരം - കുവൈത്ത്- മംഗലാപുരം- കോഴിക്കോട് എന്നിവയാണ് കരിപ്പൂരില്‍ നിന്നു റദ്ദാക്കപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍. 

ചെന്നൈയില്‍ നിന്നുള്ള വിമാനങ്ങളും ഒഴിവാക്കിയിട്ടുണ്ട്. നവംബര്‍ 7, 12 തീയതികളിലെ ഐ.എക്‌സ്. 684, 931 ചെന്നൈ- സിംഗപ്പുര്‍- കൊല്‍ക്കത്തധാക്ക- കൊല്‍ക്കത്ത- സിംഗപ്പുര്‍- മലേഷ്യ വിമാനം റദ്ദാക്കി. നവംബര്‍ 7, 10, 12 തീയതികളിലെ ഐ.എക്‌സ്. 622 ചെന്നൈ- തൃശ്ശിനാപ്പള്ളികോലാലംപുര്‍- തൃശ്ശിനാപ്പള്ളി- ചെന്നൈ സര്‍വീസും നവംബര്‍ 8, 10 തീയതികളിലെ ഐ.എക്‌സ്. 671 ചെന്നൈ- കോയമ്പത്തൂര്‍- ചെന്നൈ സര്‍വീസും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.

കൊച്ചിയില്‍ നിന്ന് പത്തും തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് ഏഴുവീതവും കോഴിക്കോട്ട് നിന്ന് നാലും വിമാനങ്ങളാണ് സര്‍വ്വീസ് വേണ്ടെന്നുവെക്കുന്നത്. ടിക്കറ്റെടുത്തവര്‍ക്ക് പണം മടക്കി നല്‍കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. എന്നാല്‍ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കമ്പനി തയ്യാറായിട്ടില്ല. എയര്‍ ഇന്ത്യയിലെ ഉത്തരേന്ത്യന്‍ ലോബിയാണ് ഇത്തരം നടപടികള്‍ക്ക് പിന്നിലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

No comments: