ലീഗിനെ തളര്‍ത്താനാവില്ല: കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്ലിം ലീഗിനെ തളര്‍ത്തുന്നവര്‍ക്കു മുന്നില്‍ മുട്ടു മടക്കുന്ന പ്രശ്നമേയില്ളെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറം നിയോജക മണ്ഡലം മുസ്ലിം ലീഗ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്‍ഫോ പാര്‍ക്ക് സി. ഇ. ഒ നിയമനവുമായി ബന്ധപ്പെട്ട പി. സി ജോര്‍ജിന്‍െറ ആരോപണങ്ങള്‍ക്ക് പിന്നാലെ, അച്യുതാനന്ദന്‍ മന്ത്രിസഭയുടെ അഴിമതി , കൊള്ളരുതായ്മ കഥകളും സ്വജന പക്ഷപാത സമീപനങ്ങളും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാനിരിക്കുന്നതേയുള്ളു. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
‘ഇടതുപക്ഷത്തിന്‍െറ സ്പോണ്‍സേര്‍ഡ് സമരങ്ങളെ ഞങ്ങള്‍ തള്ളിക്കളയുകയാണ്. മലപ്പുറത്തിന്‍െറ വികസനങ്ങളുമായി ബന്ധപ്പെട്ട് ‘മലപ്പുറം ബജറ്റ്’ എന്ന പേരില്‍ തല്‍പര കക്ഷികള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളെ ലീഗിന്‍െറ സംഘശക്തിയിലൂടെ നേരിടും’-അദ്ദേഹം പറഞ്ഞു. മലപ്പുറത്തിന്‍െറ വികസന കാര്യങ്ങളില്‍ ഇടത് സര്‍ക്കാറിന്‍െറ പങ്കാളിത്തം അപ്രാപ്യമായിരുന്നപ്പോള്‍ ജനകീയ പങ്കാളിത്തത്തിലൂടെ വികസനം നടത്തിയ ജില്ലയാണ് മലപ്പുറമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ പി. വീരാന്‍കുട്ടി അധ്യക്ഷത വഹിച്ചു.

No comments:
Post a Comment