മക്കയുടെ അതിര്‍ത്തികളടച്ചു; പ്രവേശനത്തിന് നിയന്ത്രണം
റിയാദ്: ഹജ്ജ് കര്‍മ്മത്തിന്റ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തിനില്‍ക്കെ മക്കയുടെ അതിര്‍ത്തികള്‍ അടച്ചു. ഇനി ഹജ്ജിന് അനുമതിയുള്ളവര്‍ക്കും മക്കയിലെ ഇഖാമയുള്ളവര്‍ക്കും മാത്രമേ അതിര്‍ത്തി കടക്കാനാവുകയുള്ളൂ. എല്ലാ പ്രവേശന കവാടങ്ങളിലും ചെക്ക് പോസ്റ്റുകളിലും പൊലീസ്, പാസ്‌പോര്‍ട്ട് വിഭാഗങ്ങള്‍ എന്നിവര്‍ കനത്ത പരിശോധന നടത്തുന്നുണ്ട്.
തസ്‌രീഹ് (അനുമതി പത്രം) ഇല്ലാതെ ഹജ്ജിനെത്തുന്നവരും അവരെ കൊണ്ട് വരുന്ന ഡ്രൈവര്‍മാരും കുറ്റക്കാരായിരിക്കുമെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു. 25 പേര്‍ക്കിരിക്കാവുന്ന വാഹനങ്ങള്‍ക്ക് മാത്രമേ മക്കയിലേക്ക് പ്രവേശനമുള്ളൂ. അല്ലാത്ത വാഹനങ്ങള്‍ ചെക്ക് പോസ്റ്റില്‍ നിന്നും തിരിച്ചുപോകേണ്ടിവരും. മക്ക വഴി മറ്റിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ അതിര്‍ത്തിക്ക് പുറത്തെ റോഡുകളിലൂടെയാണ് തിരിച്ചുവിടുന്നത്. ഇനി ഹജ്ജ് സീസണ്‍ കഴിഞ്ഞാലേ മക്കയിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകൂ. കഴിഞ്ഞാഴ്ച സൗദിയില്‍ നിന്നുള്ള ഉംറ സംഘങ്ങളും അതിര്‍ത്തിയില്‍ നിന്നു തിരിച്ചയക്കപ്പെട്ടു.

No comments:
Post a Comment