സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Thursday, October 6, 2011


ഖുര്‍ആന്‍ കളങ്കപ്പെടുത്തിയതില്‍ പ്രതിഷേധിച്ച നാലുപേരെ പോലീസ് വെടിവച്ചു കൊന്നു!!!!

                         
രുദ്രാപൂര്‍: ഖുര്‍ആന്‍ കളങ്കപ്പെടുത്തിയതില്‍ പ്രതിഷേധിച്ച നാലുപേരെ പോലീസ് വെടിവച്ചുകൊന്നു. ഒക്ടോബര്‍ രണ്ടിന് ഉത്തരാഗ
ണ്ടിലെ ഉത്തംസിംഗ് ജില്ലയിലെ രുദ്രാപൂര്‍ പട്ടണത്തിലാണ് സംഭവം. ഇസ്ലാം മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനിനെ അവഹേളിച്ചതിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച വിശ്വാസികള്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവയ്പ്പിലാണ് നാലുപേര്‍ കൊല്ലപ്പെട്ടത്. നിരവധി പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ സെപ്തംബര്‍ മുപ്പതാം തീയതി മുസ്ലിം ആരാധനാലയത്തിന് നേരെ ചിലര്‍ ഒരു സഞ്ചിയില്‍ ഖുറാനും പന്നിയിറച്ചിയും വലിച്ചെറിഞ്ഞതാണ് സംഭവത്തിന് തുടക്കം. ഈ നടപടി വിശ്വാസികളെ പ്രകോപിതരാക്കി. തുടര്‍ന്ന് തൊട്ടടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. എന്നാല്‍ പോലീസ് അധികൃതര്‍ യാതൊരു നടപടിയും എടുക്കാന്‍ തയ്യാറായില്ല. ഒക്ടോബര്‍ രണ്ടാം തീയതി ചിലര്‍ ഖുര്‍ആന്‍ കത്തിച്ചു വീണ്ടും വിശ്വാസികളെ പ്രകോപിക്കുകയായിരുന്നു. വീണ്ടും പരാതിനല്‍കാന്‍ സ്‌റ്റേഷനിലെത്തിയിട്ടും പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടി ഉണ്ടാകാത്തത് വിശ്വാസികളെ രോഷാകുലരാക്കി. തുര്‍ന്ന് പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ച പ്രതിഷേധക്കാരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇതിനെത്തുടര്‍ന്ന് കല്ലേറുണ്ടായി. തത്സമയം പോലീസ് ജനക്കൂട്ടത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. നേരത്തെ ഖുര്‍ആന്‍ വലിച്ചെറിഞ്ഞ സംഘം തെരുവിലേക്കിറങ്ങി ഒരുവിഭാഗത്തിന്റെ കടകളും വാഹനങ്ങളും നശിപ്പിച്ചു.സംഭവത്തില്‍ നിരവധി പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രശ്‌നബാധിതമായ സ്ഥലത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. പോലീസ് പെട്രോളിംഗ് തുടരുന്നു.

No comments: