സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Monday, October 10, 2011


കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ അവഗണിക്കുന്നു: പിണറായി


ഗുരുവായൂര്‍: അര്‍ഹിക്കുന്ന ഒരു പരിഗണനയും കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും പ്രവാസികള്‍ക്കു ലഭിക്കുന്നില്ലെന്നും പ്രവാസികളോടു തികഞ്ഞ അവഗണനയാണു കാണിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേരള പ്രവാസി സംഘത്തിന്റെ സംസ്ഥാന സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ഗുരുവായൂര്‍ നഗരസഭ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന വരുമാനത്തിന്റെ 22 ശതമാനവും പ്രവാസികളില്‍ നിന്നാണ്. കേന്ദ്ര സഹായത്തിന്റെ 7.5 ഇരട്ടിയാണ് ഇത്. എന്നിട്ടും വിമാന ചാര്‍ജ് വര്‍ധനവിലൂടെ കേന്ദ്രം ഈ വിഭാഗത്തെ പീഡിപ്പിക്കുകയാണ്. യാത്ര ചെയ്യുന്ന ദൂരത്തെ ആശ്രയിച്ചാണ് എല്ലായിടത്തും ചാര്‍ജ് ഈടാക്കുക. എന്നാല്‍ വിമാന യാത്രക്കൂലിയില്‍ ദൂരം പരിഗണിക്കുന്നേയില്ലെന്നത് ആശ്ചര്യകരമാണ്. വിദേശത്ത് വച്ച് അപകടങ്ങളില്‍പ്പെടുന്നവരുടെ സംരക്ഷണത്തിനായി സമഗ്രമായ കുടിയേറ്റ നിയമം കൊണ്ടു വരണമെന്നും പിണറായി ആവശ്യപ്പെട്ടു.

No comments: