സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Thursday, October 13, 2011

മലയാളി വിദ്യാര്‍ത്ഥിയെ തട്ടികൊണ്ടുപോയി


മംഗലാപുരം : കാസര്‍കോട് സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്തിനടുത്ത് ദേര്‍ളകട്ടയില്‍ നിന്ന് തട്ടികൊണ്ടുപോയി. കാസര്‍കോട് സ്വദേശിയും ദേര്‍ളകട്ടയിലെ ഏനപ്പോയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയുമായ നബീല്‍ മുഹമ്മദിനെയാണ് ഒരു സംഘം കാറില്‍ തട്ടികൊണ്ടുപോയത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. മെഡിക്കല്‍ കോളേജിനടുത്ത് ദേര്‍ളകട്ടയില്‍ തന്നെയുള്ള വാടകവീട്ടില്‍ നിന്നാണ് യുവാവിനെ തട്ടികൊണ്ടുപോയത്. നബീലിന്റെ മാതാപിതാക്കള്‍ ഗള്‍ഫിലാണ്. ദേര്‍ളകട്ടയില്‍ കോളേജിന് കുറച്ചകലെയായി നബീലിന്റെ കുടുംബത്തിന് ഭൂമിയുണ്ട്. ഇവിടെ ബഹുനില കെട്ടിടനിര്‍മ്മാണവും നടക്കുന്നുണ്ട്. ഇതിന്റെ ചുമതലയും നബീലിന് തന്നെയാണ്. ഗള്‍ഫിലുള്ള പിതാവിനു വേണ്ടി റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നതും വിദ്യാര്‍ത്ഥിയായ നബീല്‍ തന്നെയായതിനാല്‍ യുവാവിന്റെ കൈയില്‍ വന്‍തുക കാണുമെന്ന് പ്രതീക്ഷിച്ചാവാം തട്ടികൊണ്ടുപോയതെന്ന് സുഹ്യത്തുക്കളും ബന്ധുക്കളും പറയുന്നു. തവിട്ട് നിറമുളള ഇന്നോവ കാറില്‍ കാസര്‍കോട് ഭാഗത്തേക്കാണ് തട്ടികൊണ്ടുപോയതെന്ന് ദ്യക്ഷ്‌സാക്ഷികള്‍ കണ്ടതായി പോലീസ് പറഞ്ഞു. ഉള്ളാള്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

No comments: