കേരളം ലോഡ്‌ഷെഡ്ഡിങ് ഇല്ലാത്ത സംസ്ഥാനം - ആര്യാടന്‍

തിരുവനന്തപുരം: കേരളം ലോഡ്‌ഷെഡ്ഡിങ് ഇല്ലാത്ത സംസ്ഥാനമാണെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കേരള എന്‍.ജി.ഒ. അസോസിയേഷന്റെ 37-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ട്രേഡ് യൂണിയന്‍ സുഹൃദ്‌സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വൈദ്യുതി ഉപഭോഗത്തിന്റെ 41 ശതമാനം മാത്രമാണ് ഇവിടെ ഉല്പാദനം നടക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പത്തും പതിനൊന്നും രൂപയ്ക്ക് വൈദ്യുതി വാങ്ങി മൂന്നുരൂപ നിരക്കില്‍ കേരളത്തില്‍ നല്‍കാന്‍ കഴിയുന്നുണ്ട്. ഇപ്പോഴത്തെ വൈദ്യുത പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം തെലുങ്കാന സമരവുമായി ബന്ധപ്പെട്ട് ആന്ധ്രയില്‍ നടക്കുന്ന പ്രശ്‌നങ്ങളാണ്. ഒരു വീട്ടില്‍ ഒരു ബള്‍ബ് അണച്ചാല്‍ തന്നെ 250 മെഗാവാട്ടിന്റെ ലാഭമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കോട്ടാത്തല മോഹനന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എല്‍.എ, ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ, ഐ.എന്‍.ടി.യു.സി. പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി. ബാലന്‍, ഐ.എന്‍.ടി.യു.സി.സെക്രട്ടറി വി.ആര്‍. പ്രതാപന്‍, കെ.എം.സി.എസ്.എ. ജനറല്‍ സെക്രട്ടറി കൈമനം പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.എസ്.എസ്.പി.എ, കെ.പി.എസ്.ടി.യു, ജി.എസ്.ടി.യു, സെറ്റ്‌കോ, എല്‍.എഫ്.എ.എ, പി.എസ്. സി.ഇ.എ, കെ.പി. ഇ.ഒ, എ.എച്ച്.എസ്.ടി.എ തുടങ്ങിയ സംഘടനകളുടെ ഭാരവാഹികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കേരളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം സാംസ്‌കാരിക നായകന്മാര്‍ മൗനം പാലിച്ചുവെന്നും ഇത് സാംസ്‌കാരിക അധഃപതനത്തിന് ഇടയാക്കിയെന്നും സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി. വൈസ് പ്രസിഡന്റ് തലേക്കുന്നില്‍ ബഷീര്‍ പറഞ്ഞു. പ്രൊഫ. ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫോക്‌ലോര്‍ അക്കാഡമി ചെയര്‍മാന്‍ പ്രൊഫ. മുഹമ്മദ് അഹമ്മദ്, ഡോ. എം.ആര്‍. തമ്പാന്‍, എന്‍.കെ. ബന്നി, ജയിംസ് സണ്ണി എന്നിവര്‍ സംസാരിച്ചു. കേരളത്തില്‍ മാത്രം പെന്‍ഷന്‍പ്രായം 55 ആയി നിലനിര്‍ത്തി സര്‍ക്കാര്‍ ജീവനക്കാരെ യൗവനത്തില്‍ വൃദ്ധന്മാരാക്കരുതെന്ന് 'പെന്‍ഷന്‍ പ്രായം ഏകീകരണം-വിവേചനം ഇനിയും തുടരണമോ' എന്ന വിഷയത്തില്‍ നടത്തിയ സിമ്പോസിയം ഉദ്ഘാടനം ചെയ്ത് കെ. മുരളീധരന്‍ എം.എല്‍.എ. പറഞ്ഞു. പെന്‍ഷന്‍ പ്രായം ഏകീകരിച്ചതിലൂടെ ഒരു ഗുണവും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുണ്ടായിട്ടില്ല. അതിനാല്‍ പ്രസ്തുത തീരുമാനം പിന്‍വലിക്കണം. എന്നാല്‍ അതിനു മുമ്പായി പെന്‍ഷന്‍പ്രായം 58 എങ്കിലുമായി വര്‍ധിപ്പിക്കാന്‍ തീരുമാനിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആനാട്ഷഹീദ് അധ്യക്ഷത വഹിച്ചു. പെട്രോളിയം കമ്പനികളുടെ 'സ്വയംവില നിശ്ചയിക്കുന്നതിനുള്ള അധികാരം' കേന്ദ്ര സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്ന് എന്‍.ജി.ഒ. അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ വി.എം. സുധീരന്‍ അഭിപ്രായപ്പെട്ടു. എണ്ണക്കമ്പനികള്‍ നല്‍കുന്ന പെരുപ്പിച്ച കണക്കുകള്‍ അവിശ്വസനീയമായതിനാല്‍ ഇക്കാര്യത്തില്‍ സി.എ.ജിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സി. ചന്ദ്രബാബു സ്വാഗതവും പ്രദീപ് താമരക്കുടി നന്ദിയും പറഞ്ഞു.

No comments:
Post a Comment