സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Thursday, October 13, 2011


തട്ടികൊണ്ടുപോയ മലയാളി വിദ്യാര്‍ത്ഥിയെ കണ്ടെത്തി:രണ്ടുപേര്‍ അറസ്റ്റില്‍

മംഗലാപുരം/മഞ്ചേശ്വരം: തട്ടികൊണ്ടുപോയ മലയാളി വിദ്യാര്‍ത്ഥിയെ മഞ്ചേശ്വരത്ത് വെച്ച് പോലീസ് കണ്ടെത്തി. തട്ടികൊണ്ടുപോയ രണ്ടുപേരെ പോലീസ് പിടികൂടി. വ്യാഴാഴ്ച രാവിലെ പതിനൊന്നുമണിയോടെ മഞ്ചേശ്വരത്തിനടുത്ത് വെച്ചാണ് വിദ്യാര്‍ത്ഥിയെ തട്ടികൊണ്ടുപോയ സംഘത്തിന്റെ കാര്‍ പിന്തുടര്‍ന്ന് പിടികൂടിയത്. എസ്.ഐ വെങ്കിടേഷ് പ്രസന്നയുടെ നേത്യത്വത്തില്‍ മംഗലാപുരം ക്രൈംബ്രാഞ്ചിലെ സ്‌പെഷ്യല്‍ ടീമാണ് സംഘത്തെ കണ്ടെത്തിയത്. സംഘത്തില്‍ നിന്ന് വിദ്യാര്‍ത്ഥിയായ നബീലിനെ രക്ഷപ്പെടുത്തുകയും സംഘത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് മലയാളിയും ദേര്‍ളകട്ടയിലെ ഏനപ്പോയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദ് നബീലിനെ താമസസ്ഥലത്തുനിന്ന് ഒരു സംഘം തട്ടികൊണ്ടുപോയത്. മംഗലാപുരം പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെയാണ് തട്ടികൊണ്ടുപോയി മണിക്കൂറുകള്‍കകം മഞ്ചേശ്വരത്ത് വെച്ച് വിദ്യാര്‍ത്ഥിയെ കണ്ടെത്താനും തട്ടികൊണ്ടുപോയ സംഘത്തിലെ രണ്ടുപേരെ പിടികൂടാനും കഴിഞ്ഞത്. അറസ്റ്റ് ചെയ്ത സംഘത്തിലെ രണ്ടുപേരെയും പോലീസ് ചോദ്യം ചെയ്തു വരുന്നു.

No comments: