സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Saturday, October 8, 2011


സ്മാര്‍ട്ട് സിറ്റി: ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം


ಕೊಚ್ಚಿ ಸ್ಮಾರ್ಟ್ ಸಿಟಿ ಮೊದಲ ಘಟ್ಟ ಪ್ರಾರಂಭ 



കൊച്ചി: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.  രാവിലെ 8.15 ഓടെ കാക്കനാട്ട് നടന്ന ലളിതമായ ചടങ്ങിലായിരുന്നു പ്രവര്‍ത്തനോദ്ഘാടനം. ആദ്യഘട്ടം 20 മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി മാസ്റ്റര്‍ പ്ലാന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചതായും അദ്ദേഹം അറിയിച്ചു. പദ്ധതി നടത്തിപ്പ് കഴിവതും വേഗത്തിലാക്കുമെന്ന് കരാറുകാരായ ടീകോം സി.ഇ.ഒ. അബ്ദുല്‍ ലത്തീഫ് അല്‍മുല്ല വ്യക്തമാക്കി. മന്ത്രിമാരായ പികെ. കുഞ്ഞാലിക്കുട്ടി, കെ.ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ്, സ്മാര്‍ട്ട് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ബാജു ജോര്‍ജ്ജ്, വ്യവസായ പ്രമുഖന്‍ എം.എ. യൂസഫലി, എം.എല്‍.എ. മാരായ എസ്.ശര്‍മ്മ, വി.പി. സജീന്ദ്രന്‍, കെ.പി. ധനപാലന്‍ എം.പി. എന്നിവരും ചടങ്ങില്‍ സംസാരിച്ചു. ആറായിരം ചതുരശ്രയടി വിസ്തൃതിയിലുള്ള പവലിയന്‍ കെട്ടിടത്തിനാണു ഇന്ന് ശിലയിട്ടത്. നാലു മാസത്തിനകം പണി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഭരണ നിര്‍വ്വഹണവും പദ്ധതിയുടെ മാര്‍ക്കറ്റിംഗുമെല്ലാം പവലിയന്‍ കേന്ദ്രീകരിച്ചാണ് നടക്കുക.  

No comments: