ചെന്നൈയില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ തിരുച്ചിറപ്പള്ളി- ചെന്നൈ വിമാനമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. 13 യാത്രക്കാരും 5 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് വിമാനത്തിനുള്ള ലാന്‍ഡിംഗ് അനുമതി വൈകിയിരുന്നു.
No comments:
Post a Comment