സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Thursday, October 20, 2011


തല്ലാഹ്വാനം: ജയരാജനെതിരെ കേസെടുത്തു

                 MV Jayarajan
കണ്ണൂര്‍: കോഴിക്കോട് അസി കമീഷണര്‍ രാധാകൃഷ്ണപ്പിള്ളയെ യൂണിഫോമിലല്ലാതെ കണ്ടാല്‍ തല്ലണമെന്നു പറഞ്ഞ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജനെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.

ഐ.പി.സി 116,117 എന്നീ വകുപ്പുകള്‍ അനുസരിച്ച് പ്രകോപനപരമായ പ്രസംഗം നടത്തല്‍, അക്രമത്തിനു പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.

കോഴിക്കോട്ട് എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ക്കു നേരേ വെടിവച്ച പിള്ളയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച കൂട്ടായ്മ ഉദ്ഘാടനം ചെയ്യവേയായിരുന്നു ജയരാജന്റെ തല്ലാഹ്വാനം. ജഡ്ജിമാര്‍ക്കെതിരേയുള്ള പരാമര്‍ശത്തിന്റെ പേരില്‍ കോടതി നടപടികള്‍ നേരിട്ടുകൊണ്ടിരിക്കെയാണു ജയരാജന്റെ പുതിയ വിവാദ പ്രസ്താവന.

No comments: