ഹജ്ജ്: ഡിജിറ്റല്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യും
റിയാദ്: ഹജ്ജ് തീര്‍ത്ഥാടകര്‍ക്കു ഡിജിറ്റല്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും തീര്‍ഥാടകര്‍ക്കായുളള ബസുകളുടെ ഗതി നിരീക്ഷിക്കാന്‍ ഡിജിറ്റല്‍ മാപ്പ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. തീര്‍ഥാടനവുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ അടങ്ങിയതായിരിക്കും കാര്‍ഡുകള്‍. ഹജ്ജ് സീസണില്‍ ഇത്തവണ 17 ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനികള്‍ 20,000ത്തിലധികം ബസുകളാണ് ഇറക്കുന്നത്. മക്ക, മദീന എന്നിവിടങ്ങളിലേക്ക് 1,20,000 സര്‍വീസുകള്‍ ഉണ്ടാകും. ഇതിനായി സൂപ്പര്‍വൈസര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെ 30,000ത്തിലധികം പേരെ നിയോഗിച്ചിട്ടുണ്ട്.
വിവിധ രാജ്യങ്ങളില്‍ നിന്നു ഹജ്ജ് തീര്‍ഥാടകരുമായുളള വിമാനങ്ങള്‍ ഈ മാസം അവസാനം വരെ സര്‍വീസ് നടത്തും. തിരിച്ചു പോകുന്നതിനുളള വിമാന സര്‍വീസുകള്‍ നവംബര്‍ 10 മുതല്‍ ഡിസംബര്‍ 10 വരെയായിരിക്കും.

No comments:
Post a Comment