സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Sunday, October 9, 2011


കെ.എം.സി.സി ഹജ്ജ് സെല്‍ വളണ്ടിയര്‍ ക്യാപ്റ്ന്‍മാര്‍ക്ക് പരിശീലനം നല്‍കി




ജിദ്ദ: പരിശുദ്ധ ഹജ്ജിനെത്തുന്ന ഹാജിമാരെ സഹായിക്കുന്നതിന് സൗദി കെ.എം.സി.സി ഹജ്ജ് സെല്ലിന് കീഴില്‍  പ്രവര്‍ത്തിക്കുന്ന ആയിരം വളണ്ടിയര്‍മാരെ ഇരുപത്തഞ്ചംഗങ്ങള്‍ വീതമുള്ള നാല്‍പത് സംഘങ്ങളായി  ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ നിയോഗിക്കാന്‍ സൗദി കെ.എം.സി.സി ഹജ്ജ് സെല്‍ തീരുമാനിച്ചു. നാല്‍പത് സംഘങ്ങള്‍ക്കും  ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും തെരഞ്ഞെടുത്തു. സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് അതാത് സ്ഥലങ്ങളില്‍ വെച്ച് പരിശീലനം നല്‍കും.  ജിദ്ദയില്‍ നിന്നുള്ള വളണ്ടിയര്‍ ക്യാപ്റ്റന്‍മാരുടെ ട്രെയ്‌നിംഗ് കെ.എം.സി.സി ആസ്ഥാനത്ത് നടന്നു. സൗദി കെ.എം.സി.സി ഹജ്ജ് സെല്‍ ജനറല്‍ കണ്‍വീനര്‍ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ അരിമ്പ്ര, സി.കെ ഷാക്കിര്‍, നാസര്‍ വെളിയംകോട് എന്നിവര്‍ നിര്‍ദേശങ്ങള്‍ നല്‍കി. ഉമര്‍ അരിപ്പാമ്പ്ര അദ്ധ്യക്ഷത വഹിച്ചു. ഇസ്മായില്‍ മുണ്ടക്കുളം സ്വാഗതവും സുല്‍ത്താന്‍ തവനൂര്‍ നന്ദിയും പറഞ്ഞു. സഊദി കെ.എം.സി.സി ഹജ്ജ് സെല്‍ വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലന ക്യാമ്പ് ഒക്‌ടോബര്‍ 21 ന് വെള്ളിയാഴ്ച ജിദ്ദയില്‍  നടക്കും.

No comments: