സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Saturday, October 29, 2011


വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയാന്‍ കാസര്‍കോട്ട്‌ പ്രത്യേകസേന


കാസര്‍കോട്: വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയാന്‍ കാസര്‍കോട്ട്‌  പ്രത്യേകസേനയെ  രൂപവത്കരിക്കണമെന്നാവശ്യമുന്നയിച്ച് ഡി.ഐ.ജി ശ്രീജിത്ത് സമര്‍പ്പിച്ച റിപോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. പതിനഞ്ചോളം സ്ഥലങ്ങളിലാകും പ്രത്യേക സേനയെ നിയോഗിക്കുക. ഇതിന്റെ ആദ്യഘട്ടമായി 900 പോലീസുകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും റിപോര്‍ട്ടില്‍ പറയുന്നു. കാസര്‍കോട് ജില്ലയിലെ ദേശീയ പാത 17ന്റെ പടിഞ്ഞാറ് ഭാഗമാണ് സംഘര്‍ഷമേഖല. പത്ത് വര്‍ഷത്തിനുള്ളില്‍ കാസര്‍കോട്ട് 1113 കേസുകള്‍ ഉണ്ടായി. കേസുകളില്‍ ശിക്ഷിക്കപ്പെടാത്തത് അക്രമികളുടെ വീര്യം കൂട്ടുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു.
മതസംഘര്‍ഷം നേരിടാന്‍ സേനയ്ക്ക് പ്രത്യേക പരിശീലനം നല്‍കും. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ മാതൃകയിലായിരിക്കണം സേന. ഈ മേഖലയില്‍ പ്രത്യേക പെട്രോളിങ്ങ് സംഘത്തെ നിയോഗിക്കാനും റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. നിസാര പ്രശ്‌നങ്ങളില്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കാനും ചര്‍ച്ച ചെയ്ത് പരിഹരിക്കാനും കഴിയാത്തതാണ് പ്രശ്‌നം സംഘര്‍ഷാവസ്ഥയില്‍ കലാശിക്കാന്‍ കാരണമാകുന്നത് റിപോര്‍ട്ടില്‍ പറയുന്നു.
ജില്ലയിലെ പോലീസുകാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും സംഘര്‍ഷങ്ങളെ രാഷ്ട്രീയസംഘര്‍ഷങ്ങളായി ലഘൂകരിച്ച് കാണരുതെന്നും നാട്ടുകാര്‍ക്ക് അവശ്യഘട്ടങ്ങളില്‍ സമീപിക്കാന്‍ പ്രത്യേക കണ്‍ട്രോളിങ്ങ് റൂം തുറക്കണമെന്നും ഡി.ഐ.ജി നിര്‍ദേശിച്ചിട്ടുണ്ട്.

No comments: