സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Wednesday, October 12, 2011

കാഞ്ഞങ്ങാട്ടെ അക്രമത്തിന് ഉത്തരവാദി സി.പി.എം: 

ചെര്‍ക്കളം അബ്ദുല്ല


കാഞ്ഞങ്ങാട്: സംസ്ഥാന ഭരണം നഷ്ടപ്പെട്ട പ്രയാസം തീര്‍ക്കാന്‍ വേണ്ടിയാണ് സി.പി.എം. അക്രമം അഴിച്ചുവിടുന്നതെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ആരോപിച്ചു. കാഞ്ഞങ്ങാട്ട് വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞങ്ങാട്ടെ അക്രമത്തിന് സി.പി.എം. ബി.ജെ.പി.യെ കൂട്ടുപിടിച്ചതിന് ദൃസാക്ഷികളുണ്ടെന്നും ചെര്‍ക്കളം പറഞ്ഞു.
അക്രമ സംഭവത്തിന് തുടക്കമിട്ട ഓട്ടോ റിക്ഷ തീയിട്ട സംഭവത്തിന്റെ ഉത്തരവാദിത്തം സി.പി.എമ്മിന് തന്നെയായിരിക്കെ ഈ പ്രശ്‌നത്തില്‍നിന്നും തലയൂരാനാണ് സി.പി.എം. അക്രമം നടത്തുന്നത്. ഓട്ടോ റിക്ഷ കത്തിച്ചത് മുസ്‌ലിം ലീഗല്ല. അസാന്മാര്‍ഗ്ഗിക പ്രവര്‍ ത്തനം ആരോപിച്ച് നേരത്തെ തന്നെ ഇവിടെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഓട്ടോ തകര്‍ത്തത്തിന് ഒരു സി.പി.എം. പ്രവര്‍ത്തകനെതിരെ തന്നെ പരാതി ഉണ്ടായതാണ്. ഈ സംഭവത്തെക്കുറിച്ച് ഏതെങ്കിലും ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ചെര്‍ക്കളം ആവശ്യപ്പെട്ടു.
മുസ്‌ലിം ലീഗ് നേതാക്കള്‍ വരുന്ന സ്ഥലങ്ങളില്‍ കുഴപ്പങ്ങള്‍ നടക്കുന്നുവെന്ന വരുത്തിത്തീര്‍ക്കുവാന്‍ സി.പി.എമ്മാണ് അക്രമം ആസൂത്രണം ചെയ്യുന്നത്. വര്‍ഗ്ഗീയത മുസ്‌ലിം ലീഗിന്റെ നയമല്ല. വര്‍ഗ്ഗീയ പ്രശ്‌നങ്ങള്‍ അനുവദിക്കുകയുമില്ല. എന്‍.ഡി.എഫ് രാജ്യത്തിന് അപകടകരമാണ്. കാഞ്ഞങ്ങാട്ടെ അക്രമത്തില്‍പ്പെട്ട യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ അധികൃതര്‍ തയ്യാറാകണം. നിരപരാധികളെ പീഡിപ്പിക്കരുത്. അക്രമം മുസ്‌ലിം ലീഗിന്റെ തലയില്‍ കെട്ടിവെക്കാന്‍ സി.പി.എം.ശ്രമം നടത്തുകയാണ്. ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രനും ഡി.വൈ.എഫ്.ഐ. നേതാവി ഇ.വി. രമേശനും ജില്ലയില്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചതോടെയാണ് അക്രമം വ്യാപകമായെന്നും ചെര്‍ക്കളം കുറ്റപ്പെടുത്തി.
കാഞ്ഞങ്ങാട്ടെ വ്യാപാര സ്ഥാപനങ്ങള്‍ക്കുനേരെയുണ്ടായ അക്രമത്തെ തുടര്‍ന്ന് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായതെന്നും ഇതിന് നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും ചെര്‍ക്കളം ആവശ്യപ്പെട്ടു.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സി.ടി.അഹമ്മദലി, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി, ജില്ലാ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, ഭാരവാഹികളായ പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എ.ഹമീദ്ഹാജി, അഡ്വ. എന്‍.എ. ഖാലിദ്, മണ്ഡലം ലീഗ് പ്രസിഡണ്ട് ടി. അബൂബക്കര്‍ ഹാജി, സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, സി. മുഹമ്മദ്കുഞ്ഞി, മുബാറക് ഹസൈനാര്‍ ഹാജി പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

No comments: