സമാധാന നോബേല്‍ മൂന്ന് ആഫ്രിക്കന്‍ വനിതകള്‍ക്ക്

സ്റ്റോക്‌ഹോം: ആഫ്രിക്കയില്‍ നിന്നുള്ള മൂന്നു വനിതകള്‍ ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം പങ്കിട്ടു. ലൈബീരിയന്‍ പ്രസിഡന്റ് എലന്‍ ജോണ്‍സണ്‍ സര്‍ലീഫ്, ലൈബീരിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക ലെയ്മ ബോവി, യെമനി മനുഷ്യാവകാശ പ്രവര്‍ത്തക തവാക്കുല്‍ കര്‍മന്‍ എന്നിവരാണ് സമാധാന നൊബേല്‍ നേടിയത്. സ്ത്രീകളുടെ സുരക്ഷയ്ക്കു വേണ്ടി നടത്തിയ അഹിംസാത്മക സമരങ്ങള്‍ക്കാണ് ഇവര്‍ക്ക് നോബേല്‍ സമ്മാനം ലഭിക്കുന്നത്. ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ ആദ്യ ആഫ്രിക്കന് വനിതാ പ്രസിഡന്റാണ് ലൈബീരിയന്‍ പ്രസിഡന്റ് എലന്‍ ജോണ്‍സണ്‍. ലൈബിരിയയിലെ ജനാധിപത്യ പ്രക്ഷോഭങ്ങളിലൂടെ ശ്രദ്ധേയയായ സമാധാന പ്രവര്‍ത്തകയാണ് ലെയ്മ റോബര്‍ട്ട് ബോവി. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്ന 'വിമന്‍സ് ജോര്‍ണലിസ്റ്റ് വിത്തൗട്ട് ചെയിന്‍സ്' എന്ന സംഘടനയുടെ സ്ഥാപകയാണ് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകയും പത്രപ്രവര്‍ത്തകയും കൂടിയായ തവക്കല്‍ കര്‍മന്‍.
No comments:
Post a Comment