സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Thursday, October 13, 2011

ടു ജി സ്‌പെക്ട്രം കേസില്‍ സര്‍ക്കാരിന് വീണ്ടും 
സുപ്രീം കോടതി വിമര്‍ശനം


ന്യൂഡല്‍ഹി: ടു ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ കേന്ദ്രസര്‍ക്കാരിന് വീണ്ടും സുപ്രീം കോടതിയുടെ വിമര്‍ശനം. പ്രധാനമന്ത്രിയുടെ വാക്കുകള്‍ പോലും ചെവിക്കൊള്ളാതെ ടെലികോം മന്ത്രാലയം നടപടിയെടുക്കുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ടു ജി ഇടപാടില്‍ സംശയമുന്നയിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ടെലികോം മന്ത്രിയായിരുന്ന എ. രാജയ്ക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഇത് പോലും വേണ്ടവിധം പരിഗണിക്കപ്പെട്ടില്ല. ഉത്തരവാദപ്പെട്ടവര്‍ കര്‍ശന നിലപാടെടുത്തിരുന്നെങ്കില്‍ ഇത്രയും വലിയ അഴിമതി ഒഴിവാക്കാമായിരുന്നുവെന്നും കോടതി വ്യക്തമാക്കി. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണങ്ങള്‍. ടു ജി ഇടപാടുമായി ബന്ധപ്പെട്ട് 2007 നവംബറിലാണ് പ്രധാനമന്ത്രി ടെലികോം മന്ത്രിക്ക് കത്തയച്ചത്. 

No comments: