സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Sunday, October 9, 2011


വനിതാ കോഡ്: ഫോക്കസ് ജിദ്ദ യൂത്ത് 


പാര്‍ലമെന്റ് സംഘടിപ്പിച്ചു


                        യൂത്ത് പാര്‍ലമെന്റില്‍ അബ്ദുല്‍ കരീം സുല്ലമി സംസാരിക്കുന്നു 
                           യൂത്ത് പാര്‍ലമെന്റില്‍ ഗോപി നെടുങ്ങാടി സംസാരിക്കുന്നു 

ജിദ്ദ: ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ സമര്‍പ്പിക്കപ്പെട്ട വനിതാ കോഡിലെ ചില നിര്‍ദ്ദേശങ്ങള്‍ കേരളീയ സംസ്‌കൃതിയെ അവഹേളിക്കുന്നതും ഭരണഘടന അനുശാസിക്കുന്ന പൗരാവകാശം, അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നിവയുടെ നഗ്‌നമായ ലംഘനവുമാണെന്ന് ഫോക്കസ് ജിദ്ദ സംഘടിപ്പിച്ച 'വനിതാ കോഡ്, മാനുഷികതയും പ്രായോഗികതയും' എന്ന വിഷയത്തെ അധികരിച്ചുള്ള യൂത്ത് പാര്‍ലമെന്റ് അഭിപ്രായപ്പെട്ടു. അഖിലേന്ത്യാ ശരാശരിയുടെയും 1961 മുതലുള്ള സംസ്ഥാന ശരാശരിയുടെയും എത്രയോ താഴെ 4.9% മാത്രം ജനസംഖ്യാവര്‍ദ്ധനവ് രേഖപ്പെടുത്തപ്പെട്ട കേരളത്തില്‍, ജനസംഖ്യാ നിയന്ത്രണത്തിന് ശിക്ഷാനടപടികള്‍ ശുപാര്‍ശ ചെയ്യുന്നവര്‍ക്ക് മറ്റ് ഹിഡന്‍ അജണ്ടകള്‍ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അവതരണ വൈവിധ്യം കൊണ്ടും സദസ്യരുടെ കുറിക്കുകൊള്ളുന്ന ചോദ്യങ്ങള്‍ കൊണ്ടും യൂത്ത് പാര്‍ലമെന്റ് ആവേശകരമായി. എഴുത്തുകാരനും ഫോക്കസ് ജിദ്ദ ഉപദേശക സമിതി ചെയര്‍മാനുമായ ബഷീര്‍ വള്ളിക്കുന്ന് യൂത്ത് പാര്‍ലമെന്റ് നിയന്ത്രിച്ചു. മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ അഭിപ്രായങ്ങള്‍ക്ക് പുറമെ ഹൈന്ദവ, ക്രൈസ്തവ, ഇസ്‌ലാമിക വീക്ഷണങ്ങള്‍ കൂടി പങ്കുവെക്കപ്പെട്ടു. ഷറഫിയ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയമായിരുന്നു വേദി.

No comments: