അന്യസംസ്ഥാനക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന സംസ്ഥാനമായി കേരളം മാറി: കുഞ്ഞാലിക്കുട്ടി
കാഞ്ഞങ്ങാട്: അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് തൊഴില്‍ നല്‍കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ വിഭാവനം ചെയ്ത അഞ്ചു വര്‍ഷത്തെ വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ ചെറുപ്പക്കാര്‍ക്ക് സകലസൗകര്യങ്ങളോടുംകൂടിയ വികസിത രാജ്യത്ത് ജീവിക്കാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാഞ്ഞങ്ങാട് മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് രാഷ്ട്രീയ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കുറെ വിവാദങ്ങള്‍ കുത്തിപ്പൊക്കി തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ പൊടിക്കൈകള്‍ പ്രയോഗിച്ചതല്ലാതെ ജനങ്ങള്‍ക്കുവേണ്ടി എല്‍.ഡി.എഫ്. യാതൊന്നും ചെയ്തിട്ടില്ല. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാതെ ആരെ കേസില്‍ കുടുക്കണം,ആരെ ജയിലിലടക്കണം എന്ന ഒരേയൊരു ചിന്ത മാത്രമാണ് പ്രതിപക്ഷ നേതാവിനുള്ളത്. എത്ര ആളുകളെ ജയിലില്‍ കയറ്റി എന്നതിനെ ആശ്രയിച്ചല്ല ഭരണ നേട്ടം പറയേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

No comments:
Post a Comment