സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Sunday, October 9, 2011


ഏഷ്യന്‍ ശക്തിയെങ്കിലുമാകുകയാണ് ഇന്ത്യയുടെ ലക്ഷ്യം: മുഷ്‌റഫ്


വാഷിങ്ടണ്‍: ലോകശക്തിയാകാനായില്ലെങ്കില്‍ ഏഷ്യന്‍ ശക്തിയെങ്കിലുമാകുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷ്‌റഫ്. പാക്കിസ്ഥാന്‍ ദുര്‍ബലമാകണമെന്നാണ് ഇന്ത്യയുടെ ആഗ്രഹം. ഇതോടെ ഇസ്‌ലാമാബാദിനു മേല്‍ ആധിപത്യം നേടാമെന്നും അവര്‍ കണക്കുകൂട്ടുന്നു. പാക്കിസ്ഥാനെ കീഴടക്കുക എന്നല്ല ഇതിന് അര്‍ഥം.
ബംഗ്ലാദേശിന് സ്വാതന്ത്ര്യം നേടിക്കൊടുത്തത് ഇന്ത്യയാണ്. പിന്നീട് ആ രാജ്യത്തിന്റെ വിദേശകാര്യമുള്‍പ്പെടെ നയങ്ങളില്‍ ഇന്ത്യയുടെ സ്വാധീനം ശക്തം. അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ധിച്ചുവരുകയാണ്. ഇതു നിര്‍ത്താന്‍ യുഎസ് ഇടപെടണം. അഫ്ഗാന്‍ സേനയും നയതന്ത്രപ്രതിനിധികളും ഇന്ത്യയുടെ നിയന്ത്രണത്തിലേക്കു മാറുകയാണ്. ഇവര്‍ പരിശീലനത്തിനു പോകുന്നതു പോലും ഇന്ത്യയിലാണെന്നും മുഷ്‌റഫ് പറഞ്ഞു.

No comments: