കുഞ്ഞുമായി ആശുപത്രിയിലേക്കു പോയ ആംബുലന്‍സിനു തീ പിടിച്ചു; ദന്പതിമാര്‍ വെന്തു മരിച്ചു

കല്ലറ (തിരുവനന്തപുരം): മണ്ണെണ്ണ കുടിച്ച രണ്ടു വയസ്സുകാരിയുമായി പോയ ആബുലന്‍സ് യാത്രയ്ക്കിടെ തീപിടിച്ചു ബാലികയുടെ മുത്തശ്ശിയും മുത്തച്ഛനും വെന്തു മരിച്ചു. മുഴുവന്‍ കത്തിനശിച്ച ആംബുലന്‍സില്‍നിന്നു ബാലികയും മാതാപിതാക്കളും ആംബുലന്‍സിലെ ജീവനക്കാരും അടക്കം അഞ്ചുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. '108 ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. കല്ലറ തറട്ട ദിലീഫ് മന്‍സിലില്‍ അബ്ദുല്‍ വാഹിദ് (70), ഭാര്യ സുഹറാബീവി (58) എന്നിവരാണ് കല്ലറ പഴയചന്തയ്ക്കു സമീപം ഇന്നലെ രാവിലെ 11.45നുണ്ടായ അപകടത്തില്‍ മരിച്ചത്. അബ്ദുല്‍ വാഹിദിന്‍റെ മകന്‍ ദിലീഫിന്‍റെ കുട്ടി ആഷിന (രണ്ട്) 11 മണിയോടെ അബദ്ധത്തില്‍ മണ്ണെണ്ണ കുടിക്കുകയായിരുന്നു. തുടര്‍ന്ന് ദിലീഫ്, ഭാര്യ സലീന, സുഹറാബീവി, അബ്ദുല്‍വാഹിദ് എന്നിവര്‍ കുട്ടിയുമായി കല്ലറ ഗവ. ആശുപത്രിയിലെത്തി. പ്രഥമ ശുശ്രൂഷ നല്‍കിയശേഷം കുട്ടിയെ തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലേക്ക് '108 ആംബുലന്‍സില്‍ അയച്ചു. പഴയചന്ത ജംക്ഷന്‍ കഴിഞ്ഞയുടന്‍ ആംബുലന്‍സില്‍ ശബ്ദം കേട്ടുവെന്നും, വാഹനം നിര്‍ത്തി പരിശോധിക്കുന്നതിനിടെ, ഒാക്സിജന്‍ സിലിണ്ടറിരിക്കുന്ന ഭാഗത്തുനിന്ന് അമിതമായി പുക

പുറത്തേക്കു വന്നുവെന്നും, നിമിഷങ്ങള്‍ക്കകം ആംബുലന്‍സ് പൂര്‍ണമായും തീപിടിക്കുകയായിരുന്നുവെന്നും സ്റ്റാഫ് നഴ്സ് ഹിജാസ് അഹമ്മദ്, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു. ആംബുലന്‍സിന്‍റെ മുന്‍വശത്തിരിക്കുകയായിരുന്ന അബ്ദുല്‍ വാഹിദ്, സുഹറാബീവി എന്നിവരെ പുറത്തിറക്കാനായി വാതില്‍ തുറന്നെങ്കിലും ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. സമീപത്തെ ലോഡിങ് തൊഴിലാളികള്‍ ഒാടിയെത്തി പിന്‍വാതില്‍ തുറന്നതോടെ പിന്നിലിരിക്കുകയായിരുന്ന ദിലീഫ്, സലീന, ആഷിന എന്നിവര്‍ സുരക്ഷിതരായി പുറത്തെത്തി. സംഭവ സ്ഥലത്തെത്തിയ വാഹനത്തില്‍ നാട്ടുകാര്‍ കുട്ടിയെയും മാതാപിതാക്കളെയും ആശുപത്രിയിലേക്കയച്ചു. അബ്ദുല്‍ വാഹിദ്, സുഹറാബീവി എന്നിവരെ മറ്റു വാഹനങ്ങളിലും ആശുപത്രിയിലേക്ക് അയച്ചു. വഴിമധ്യേ സുഹറാബീവിയും രാത്രി പത്തുമണിയോടെ അബ്ദുല്‍ വാഹിദും മരിച്ചു. മറ്റു മക്കള്‍: ഷംനാദ്, ഷംഷാദ്. മറ്റു മരുമക്കള്‍: സജ്ന, അന്‍സാരി. ആരോഗ്യനില സാധാരണ നിലയിലായ ബാലിക എസ്‌എടി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഫോറന്‍സിക് വിദഗ്ധര്‍ ആംബുലന്‍സില്‍ വിശദ പരിശോധന നടത്തി. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. ഒാക്സിജന്‍ സിലിണ്ടര്‍ പരിശോധിച്ചതിലെ തകരാറോ ഷോര്‍ട്ട് സര്‍ക്യൂട്ടോ ആണ് അപകടത്തിനു വഴിവച്ചതെന്നു സംശയമുണ്ട്.
No comments:
Post a Comment