സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Sunday, October 23, 2011


അബ്ദുള്ളക്കുട്ടിക്കും ഓഫീസ് സിക്രട്ടറിക്കും അറസ്റ്റ് വാറണ്ട്


കണ്ണൂര്‍ : മൊബൈല്‍ ഫോണില്‍ വധഭീഷണി മുഴക്കിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പരാതി നല്‍കിയ എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എയും ഓഫീസ് സിക്രട്ടറി എം.ഒ ഷമീറിനും ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് കണ്ണൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് മുജീബ് റഹ്മാന്‍ പുറപ്പെടുവിച്ചു. 2009 ഏപ്രില്‍ 11നാണ് കേസിനാസ്പദമായ സംഭവം. മട്ടന്നൂര്‍ സ്വദേശിയായ ദിനേശന്‍ തന്റെ 949666666 നമ്പര്‍ മൊബൈല്‍ ഫോണില്‍ വിളിച്ച് വധഭീഷണിമുഴക്കിയെന്നാണ് അബ്ദുള്ളക്കുട്ടി നല്‍കിയ പരാതി. കണ്ണൂര്‍ ടൗണ്‍ പോലീസാണ് കേസെടുത്തത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രചരണത്തിനായി എറണാകുളം പിറവത്ത് പ്രസംഗിച്ചുകൊണ്ടിരിക്കവെയാണ് മട്ടാഞ്ചേരിയില്‍ അബ്ദുള്ളക്കുട്ടി പ്രസംഗിച്ചാല്‍ 'തലവെട്ടുമെന്ന്' പറഞ്ഞ് ദിനേശന്‍ ഭീഷണിമുഴക്കിയതെന്നാണ് പരാതിയില്‍ പറഞ്ഞത്. ഓഫീസ് സിക്രട്ടറിയായ എം.ഒ സമീറായിരുന്നു ഫോണ്‍ അറ്റന്റ് ചെയ്തത്. രണ്ട് മിനുട്ടോളം ദിനേശന്‍ ഫോണില്‍ ഭീഷണിമുഴക്കിയെന്നാണ് പരാതി. എന്നാല്‍ ഈ കേസ് വിചാരണക്ക് വന്നപ്പോള്‍ സാക്ഷികളായ അബ്ദുള്ളക്കുട്ടിയും സമീറും പലതവണ ഹാജരായില്ല. തുടര്‍ന്നാണ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലെ എച്ച്.സി ദാമോദരനെ കോടതി വിസ്തരിച്ചിരുന്നു. പ്രതിയായ ദിനേശന്റെ അച്ഛന്‍ നാരായണന്‍, പോലീസ് കോണ്‍സ്റ്റബിള്‍മാരായ രാജന്‍, എം.പി. രാജേഷ്, എസ്.ഐ ആസാദ് എന്നിവരെയും കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് നവംബര്‍ 22 ലേക്ക് മാറ്റി.

No comments: