സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Sunday, October 9, 2011


തിരഞ്ഞെടുപ്പിനെ നേരിടാന്‍ വീണ്ടും ഹിന്ദുത്വ അജന്‍ഡ

ലക്‌നൗ: ഹിന്ദുത്വ ആശയങ്ങള്‍ ആയുധമാക്കി വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി ഒരുങ്ങുന്നു. രാമജന്മ ഭൂമി, വാരാണസിയിലെ കാശി വിശ്വനാഥ് ക്ഷേത്രം, കൃഷ്ണ ജന്മഭൂമി വിഷയങ്ങള്‍ സംയുക്തമായി ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനാണു തീരുമാനം.
അജന്‍ഡയുടെ ഭാഗമായി വാരാണസിയില്‍ നിന്നും മധുരയില്‍ നിന്നും 13ന് രഥയാത്ര തുടങ്ങും. നവംബര്‍ 17ന് രണ്ടു യാത്രകളും അയോധ്യയില്‍ സംഗമിച്ചു സമാപിക്കും. സംസ്ഥാന അധ്യക്ഷന്‍ സൂര്യപ്രതാപ് ഷാഹിയാണ് പ്രചാരണയാത്രകളെക്കുറിച്ച് വിശദീകരിച്ചത്. മിശ്രയുടെ യാത്ര എല്‍.കെ. അഡ്വാനിയും രാജ്‌നാഥിന്റെ യാത്ര സുഷമ സ്വരാജും ഫ്‌ളാഗ് ഓഫ് ചെയ്യും. 11ന് ബിഹാറില്‍ ജയപ്രകാശ് നാരായണന്റെ ജന്മദേശം സീതാബ്ദിയറയില്‍ നിന്ന് അഡ്വാനി ആരംഭിക്കുന്ന ജനചേതനാ യാത്രയുടെ ഭാഗമായിരിക്കും ഈ പര്യടനങ്ങളും.
1990ല്‍ അഡ്വാനിയുടെ രാമരഥയാത്രയാണു യുപിയില്‍ ബിജെപിക്ക് അധികാരത്തിലേക്കു വഴിതുറന്നത്. പിന്നീട് ന്യൂനപക്ഷങ്ങള്‍ ബിജെപിക്കെതിരേ ഒന്നിച്ചതും പാര്‍ട്ടിയെ തളര്‍ത്തി. രാമക്ഷേത്രമെന്ന വിഷയത്തെ ഉപേക്ഷിച്ച് അഴിമതിയും ക്രമസമാധാനവും മുഖ്യ പ്രചാരണായുധങ്ങളാക്കി ബിജെപി നടത്തിയ നീക്കങ്ങളും ഫലം കണാത്തതിനെ തുടര്‍ന്നാണ് വീണ്ടും പഴയ ആശയങ്ങളിലേക്കു തിരിച്ചുവരാന്‍ ശ്രമം.

No comments: