സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Monday, October 10, 2011

അജ്മല്‍ കസബിന്റെ വധശിക്ഷ സുപ്രീം 


കോടതി സ്റ്റേ ചെയ്തു

                            
മുംബൈ: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി അജ്മല്‍ അമീര്‍ കസബിന്റെ വധശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു.  ജനുവരി 31 വരെയാണു സ്‌റ്റേ അനുവദിച്ചത്. കേസില്‍ വിശദീകരണം ആവശ്യപ്പെട്ട് മഹാരാഷ്ട്ര - കേന്ദ്ര സര്‍ക്കാരുകള്‍ക്ക് നോട്ടീസയക്കാനും കോടതി നിര്‍ദ്ദേശിച്ചു. കസബ് സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി. ജസ്റ്റിസുമാരായ അഫ്താബ് ആലം, രഞ്ജന പ്രകാശ് ദേശായി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സ്റ്റേ അനുവദിക്കുന്നത് ജുഡീഷ്യറിയുടെ സ്വാഭാവിക നടപടി മാത്രമാണെന്നും കസബിന്റെ കുറ്റം ദയ അര്‍ഹിക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പ്രത്യേക കോടതിയാണ് കസബിന് വധശിക്ഷ വിധിച്ചത്. മുംബൈ ഹൈക്കോടതി വിധി ശരിവെക്കുകയും ചെയ്തിരുന്നു. 2008 നവംബര്‍ 26 നാണ് 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണം നടന്നത്. മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ് കസബിനെ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്. 

No comments: