ദുബൈയിലും അബൂദാബിയിലും പൊടിക്കാറ്റ് ;ഫുജൈറയില്‍
കനത്ത മഴ
ദുബായ്: ഫുജൈറയില്‍ ഇടിമിന്നലേറ്റ് കോളേജ് വിദാര്‍ത്ഥിനി മരിച്ചു. 3 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഫുജൈറ, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ ശക്തമായഇടിമിന്നലിന്‍െറ അകമ്പടിയോടെ കനത്ത മഴ പെയ്തു. ഫുജൈറ ഹയര്‍ കോളജ് ടെക്നോളജി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി സജയിലെ സബ അലി സയ്യിദ് (18)ആണ് മിന്നലേറ്റ് മരിച്ചത്. കോളജിന് പുറത്തിറങ്ങി മഴ ആസ്വദിക്കുന്നതിനിടെയാണ് ഇവര്‍ക്ക് മിന്നലേറ്റതെന്നറിയുന്നു. കുട്ടികള്‍ മിന്നലേറ്റ് വീഴുന്നത് കണ്ട് കൂട്ടുകാര്‍ ചിതറിയോടിയപ്പോള്‍ പലര്‍ക്കും പരിക്കേറ്റു. ഇവരെ ഫുജൈറ ഗവ. ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. മിന്നലില്‍ പരിക്കേറ്റ മൂന്നുപേര്‍ ചികില്‍സയിലാണ്. സബയുടെ മയ്യിത്ത് ഇന്നലെ രാത്രി ഖബറടക്കി.
പൊടുന്നനെയെത്തിയ മഴ ആസ്വദിക്കാന്‍ ധാരാളം പേര്‍ വാഹനങ്ങളുമായി റോഡിലിറങ്ങി. ശക്തമായ കാറ്റും മഴയും വകവെക്കാതെ ഫുജൈറ കോര്‍ണിഷില്‍ മഴയില്‍ കുളിക്കാനെത്തിയ കുടുംബങ്ങളെയും കാണാമായിരുന്നു. അടുത്ത കാലത്തൊന്നും ഇത്ര ശക്തമായ മഴ ലഭിച്ചിട്ടില്ളെന്ന് ഫുജൈറയിലുള്ളവര്‍ പറഞ്ഞു.ഇതിനിടെ അബൂദബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലുണ്ടായ പൊടിക്കാറ്റ് ജനജീവിതം ദുസ്സഹമാക്കി. വൈകിട്ട് 4 മണിയോടെയുണ്ടായ പൊടിക്കാറ്റില്‍ ദൂരക്കാഴ്ച മറഞ്ഞതിനാല്‍ ശൈഖ് സായിദ് റോഡ് അടക്കമുള്ള പ്രധാന ഹൈവേകളില്‍ ഗതാഗതം മന്ദഗതിയിലായി. അബൂദബിയുടെ പല ഭാഗങ്ങളും കനത്ത പൊടിപടങ്ങളില്‍ മുങ്ങി. ഹൈവേകളില്‍ വാഹന വേഗത കുറക്കേണ്ടിവന്നു. കാല്‍നട യാത്രക്കാര്‍ക്കും പ്രയാസമുണ്ടായി.


No comments:
Post a Comment