സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Thursday, October 13, 2011

ശിഹാബ് തങ്ങളുടെ പേരില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ 

ചെയര്‍ സ്ഥാപിക്കും!!


കോഴിക്കോട് : പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ചെയര്‍ സ്ഥാപിക്കാന്‍ സിന്‍ഡിക്കേറ്റ് അനുമതി നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് പഠന ഗവേഷണങ്ങള്‍ക്ക്‌ സൗകര്യമൊരുക്കിയും അര്‍ഹരായവര്‍ക്ക് സ്ക്കോളര്‍ഷിപ്പ് നല്‍കാനുമായിരിക്കും ചെയര്‍ പ്രവര്‍ത്തിക്കുക. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷനാണ് ചെയര്‍ സ്ഥാപിക്കുന്നത്. ചെയര്‍ സ്ഥാപിക്കാന്‍ 25 ലക്ഷം രൂപ ഫൗണ്ടേഷന്‍ സര്‍വകലാശാലാ ഫണ്ടില്‍ അടക്കണം. സി.എച്ച് മുഹമ്മദ്കോയയുടെ പേരിലുള്ള ചെയര്‍ തുടങ്ങി ദിവസങ്ങള്‍ക്കകമാണ് ശിഹാബ് തങ്ങളുടെ പേരിലും കാലിക്കറ്റില്‍ ചെയര്‍ വരുന്നത്. സര്‍വകലാശാല അനുമതി ലഭിച്ചതോടെ ചെയര്‍ പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

No comments: