സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്കു ജയിക്കാന്‍ സുധാകരന്റ സഹായം വേണ്ടെ: കോടിയേരി
കണ്ണൂര്‍: കണ്ണൂരിലെ സിപിഎം നേതാക്കളെ വധിക്കാന്‍ ഗൂണ്ടാസംഘങ്ങളെ നിയോഗിച്ചയാളാണു സുധാകരനെന്നും സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്കു ജയിക്കാന്‍ സുധാകരന്റ സഹായം വേണ്ടെന്നും പൊളിറ്റ് ബ്യൂറൊ അംഗം കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നങ്ങളിലേക്കു സിപിഎം നേതാക്കളെ വിലിച്ചിഴയ്‌ക്കേണ്ടതില്ല. തലശേരിയില്‍ സുധാകരന്‍ തന്റെ എതിര്‍ സ്ഥാനാര്‍ഥിയായിട്ടുണ്ട്. ആ സമയത്തു പി. രാമകൃഷ്ണനും തനിക്കെതിരെയാണു പ്രസംഗിച്ചത്. ശക്തനായ സ്ഥാനാര്‍ത്ഥിയാണു സുധാകരനെന്നായിരുന്നു പ്രചാരണം. എന്നാല്‍ തനിക്ക് അപ്പോഴും പിന്നീടും ഭൂരിപക്ഷം കൂടുകയായിരുന്നു. രാമകൃഷ്ണന് ആത്മാര്‍ഥതയുണ്ടെങ്കില്‍ ആരോപണത്തില്‍ ഉറച്ചു നില്‍ക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
No comments:
Post a Comment